- രഘുറാം രാജൻ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ മേധാവി സ്ഥാനത്തേക്ക്Posted 12 hours ago
- ഫ്ലിപ്കാര്‍ട്ട്- വാള്‍മാര്‍ട്ട് ഇടപാട്: കരാര്‍ രണ്ട് ആഴ്ചയ്ക്കകംPosted 12 hours ago
- ടിസിഎസിന്റെ വിപണി മൂല്യം 100 ബില്യണ്‍ ഡോളറിന് മുകളില്‍; ടിസിഎസ് ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യന്‍ ലിസ്റ്റഡ് കമ്പനിPosted 12 hours ago
- എച്ച്ഡിഎഫ്സി ബാങ്കിന്റെ ലാഭത്തില്‍ 20% വര്‍ധനPosted 12 hours ago
- ഐപിഒ വിപണി സജീവം; ജൂണ്‍ പാദത്തില്‍ 12 പുതിയ ഐപിഒ കൂടിPosted 12 hours ago
- കള്ളക്കടത്തു ശക്തമായതായി സൂചന; കുരുമുളക് വില ഇടിഞ്ഞുPosted 13 hours ago
അക്ഷയ തൃതീയക്ക് വമ്പൻ തയ്യാറെടുപ്പുമായി ഓൺലൈൻ ഷോപ്പിംഗ് സൈറ്റുകളും; 50% വിലക്കുറവുമായി ആമസോണ്‍ ഫാഷന്‍

ന്യൂഏജ് ന്യൂസ്
കൊച്ചി: അക്ഷയ തൃതീയ കടന്നു വരുന്നതിനോടനുബന്ധിച്ച് സൂപ്പർ ഓഫറുകളുമായി കച്ചവടം പൊടിപൊടിക്കാനുള്ള തയ്യാറെടുപ്പിലാണ് വിവിധ ജ്വല്ലറികൾ. അതിനായി വൻ പരസ്യങ്ങളും ക്യാമ്പയിനുകളും തുടങ്ങിക്കഴിഞ്ഞു. എന്നാൽ ഇത്തവണ അക്ഷയ തൃതീയ വിപണി ലക്ഷ്യമിട്ട് ഓൺലൈൻ ഷോപ്പിംഗ്പ്ര വെബ്സൈറ്റുകളും എത്തുകയാണ്. പ്രമുഖ ഓണ്‍ലൈന്‍ ഫാഷന്‍ വിപണിയായ ആമസോണ്‍ ഫാഷന്‍ അക്ഷയതൃതീയ പ്രമാണിച്ച് പ്രത്യേക ഡിസ്കൗണ്ട് ഓഫറുകള്‍ പ്രഖ്യാപിച്ചു. ഏപ്രില്‍ 14 മുതല്‍ 18 വരെ ആകും ആനുകൂല്യങ്ങള്‍ ലഭ്യമാകുക. 70ല്‍പ്പരം പ്രമുഖ ജ്വല്ലറി ബ്രാന്‍ഡുകളുടെ 30,000 നൂതന സ്റ്റൈലുകളിലുള്ള ആഭരണങ്ങള്‍ ആമസോണ്‍ വഴി സ്വന്തമാക്കാം. മാത്രമല്ല, സ്വര്‍ണനാണയങ്ങളുടെ വന്‍ ശേഖരവും ആമസോണ്‍ ഒരുക്കിയിട്ടുണ്ട്.
നൂതന ഡിസൈനിലുള്ള ലോക്കറ്റുകള്‍, കമ്മലുകള്‍, 22 കാരറ്റ് വളകള്‍, മൂക്കുത്തികള്‍, മാലകള്‍, ടുഷി നെക്ലെസുകള്, ഡയമണ്ട് ആഭരണങ്ങള്‍, സ്വര്‍ണനാണയങ്ങള്‍ തുടങ്ങിയവയും ഇളവുകളോടെ സ്വന്തമാക്കാം.
ജോയ് ആലുക്കാസ്, മലബാര്‍ ഗോള്‍ഡ്, കല്യാണ്‍ ജ്വല്ലേഴ്സ്, തനിഷ്ക് തുടങ്ങിയ ബ്രാന്‍ഡുകളുടെ ആഭരണങ്ങള്‍ക്ക് 50 ശതമാനം ഡിസ്കൗണ്ടുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. സ്വര്‍ണനാണയങ്ങള്‍ക്ക് 15 ശതമാനം ഇളവുകളും ലഭ്യമാകും.
സ്വര്‍ണത്തിനു സ്വര്‍ണം ഓഫര്‍ വില്പനയില് പങ്കാളികളാകുന്നവരില്നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന ഒരു ഭാഗ്യശാലിക്ക് 10 ഗ്രാം സ്വര്‍ണനാണയവും സമ്മാനമായി നേടാം. പതിനായിരം രൂപയില്‍ കൂടുതല്‍ പര്‍ച്ചേസ് ചെയ്യുന്നവരില്‍ തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് സ്വര്‍ണം, വെള്ളി നാണയങ്ങള്‍, ഡയമണ്ട് ലോക്കറ്റുകള്‍ തുടങ്ങിയവയും നേടാനുള്ള അവസരമുണ്ട്.
ആഭരണങ്ങള്‍ രണ്ടു മുതല്‍ നാലു ദിവസത്തിനുള്ളില്‍ ഡെലിവറി ചെയ്യുന്നതിന് ആമസോണ്‍ സുരക്ഷിതമായ ലോജിസ്റ്റിക്സ് സൗകര്യവും ഒരുക്കിയിട്ടുണ്ടെന്ന് ആമസോണ്‍ അറിയിച്ചു.