Don't miss

അക്ഷയ തൃതീയയിലും പുതിയ വില്‍പ്പന റെക്കോർഡ് കുറിച്ച് ഹോണ്ട ടൂവീലേഴ്‌സ്

By on April 21, 2018

ന്യൂഏജ് ന്യൂസ്

കൊച്ചി: കഴിഞ്ഞ സാമ്പത്തിക വര്‍ഷം 60 ലക്ഷം യൂണിറ്റുകളുടെ വില്‍പ്പന കുറിച്ച ഹോണ്ട ടൂവീലേഴ്‌സ് 2018ലെ ആദ്യ പ്രധാന ഉല്‍സവമായ അക്ഷയ തൃതീയ ദിനത്തിലും വില്‍പ്പനയില്‍ പുതിയ റെക്കോഡുകള്‍ കുറിച്ചു. ഹോണ്ടയുടെ ഏകദിന വില്‍പ്പനയില്‍ 80 ശതമാനം കുതിപ്പുണ്ടായെന്ന് മാത്രമല്ല അക്ഷയ തൃതീയയിലെ ഏറ്റവും ഉയര്‍ന്ന വില്‍പ്പനയും കണ്ടു. കൂടുതല്‍ ഇന്ത്യക്കാര്‍ ഉല്‍സവാഘോഷങ്ങള്‍ക്ക് ഹോണ്ട ടൂവീലര്‍ തെരഞ്ഞെടുക്കുന്നുവെന്നതിന്റെ തെളിവാണിത്. മേഖലകളില്‍ പടിഞ്ഞാറാണ് ഏറ്റവും കൂടുതല്‍ വില്‍പ്പന കുറിച്ചത്. ദക്ഷിണ, മധ്യ മേഖലകള്‍ അടുത്ത സ്ഥാനങ്ങളിലെത്തി. ഇന്ത്യയുടെ ഏറ്റവും പ്രിയപ്പെട്ട ടൂവീലര്‍ എന്ന സ്ഥാനം ആക്റ്റീവ തന്നെ നിലനിര്‍ത്തുന്നു. ഉല്‍സവ കാല വില്‍പ്പന സജീവമാകുമ്പോള്‍ കഴിഞ്ഞ ആറു വര്‍ഷത്തിനിടെ ആദ്യമായി മോട്ടോര്‍സൈക്കിള്‍ വില്‍പ്പന വളര്‍ച്ച ഇരട്ട അക്കത്തിലേക്ക് കടക്കുകയാണ്. ഇന്ത്യയിലെ ഏറ്റവും വില്‍പ്പനയുള്ള 125 സിസി മോട്ടര്‍സൈക്കിളുകളില്‍ ഒന്നായ ഹോണ്ട സിബി ഷൈന്‍, 110 സിസിയുടെ ഡ്രീം പരമ്പരയില്‍പ്പെട്ട സിഡി 110 ഡ്രീം, ഡ്രീം നിയോ, ഡ്രീം യുഗ തുടങ്ങിയവയുടെ വില്‍പ്പനയില്‍ 300 ശതമാനം വളര്‍ച്ചയാണ് കുറിച്ചത്.
വര്‍ഷാരംഭത്തിലെ ആദ്യ ഉല്‍സവമായ അക്ഷയ തൃതീയ സാമ്പത്തിക സ്ഥിതിയും വില്‍പ്പന ട്രെന്‍ഡും സൂചിപ്പിക്കുന്നുവെന്നും 80 ശതമാനം വളര്‍ച്ച പ്രതീക്ഷിച്ചതിനേക്കാള്‍ അധികമാണെന്നും ഇത് 2018ല്‍ കൂടുതല്‍ പ്രതീക്ഷ നല്‍കുന്നുവെന്നും ഒറ്റ ദിവസം ഇത്രയധികം ആളുകള്‍ ഹോണ്ട വാങ്ങിയതിന്റെ ആവേശത്തിലാണെന്നും ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ, സെയില്‍സ്-മാര്‍ക്കറ്റിങ് സീനിയര്‍ വൈസ് പ്രസിഡന്റ് യാദ്‌വീന്ദര്‍ സിങ് ഗുലേരിയ പറഞ്ഞു.

Follow Us