അടിസ്ഥാന പലിശ ഏഴു വര്‍ഷത്തെ താഴ്ന്ന നിലയില്‍, ഭവന-വാഹന വായ്പാ പലിശ കുറയും

By on August 2, 2017

മുംബൈ: അടിസ്ഥാന പലിശ നിരക്ക് കാല്‍ ശതമാനം കുറച്ച് റിസര്‍വ് ബാങ്ക് വായ്പാ നയം പ്രഖ്യാപിച്ചു. റിപ്പോ നിരക്ക് ആറേകാല്‍ ശതമാനത്തില്‍നിന്ന് ആറു ശതമാനമായാണ് കുറച്ചത്. 5.75 ശതമാനമാണ് പുതിയ റിവേഴ്‌സ് റിപ്പോ നിരക്ക്. അടിസ്ഥാന നിരക്കു കുറഞ്ഞതോടെ ഭവന, വാഹന വായ്പകളുടെ പലിശ നിരക്കു കുറയും.കഴിഞ്ഞ ഏഴു വര്‍ഷത്തിനിടയിലെ കുറഞ്ഞ റിപ്പൊ നിരക്കാണ് ഇപ്പോള്‍ നിലവില്‍ വന്നിട്ടുള്ളത്. വിപണിയിലേക്കു കൂടുതല്‍ പണമെത്തിക്കുന്നതിനു വഴിയൊരുക്കി ബാങ്കുകളുടെ കരുതല്‍ ധന അനുപാതം നാലു ശതമാനത്തില്‍നിന്ന് 3.75 ശതമാനമായി കുറച്ചിട്ടുണ്ട്. ഊര്‍ജിത് പട്ടേലിന്റെ നേതൃത്വത്തിലുള്ള പണനയ അവലോകന സമിതിയാണ് പുതിയ വായ്പാ നയം പ്രഖ്യാപിച്ചത്.

Follow Us