Don't miss

അടുത്ത സാമ്പത്തിക വര്‍ഷം ഇന്ത്യ 7.7% വളര്‍ച്ച നേടും: ഐഎംഎഫ്

By on May 9, 2017

ന്യൂഡല്‍ഹി: ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച അടുത്ത സാമ്പത്തിക വര്‍ഷം 7.7 ശതമാനത്തിലേക്ക് മടങ്ങിയെത്തുമെന്ന് ഐഎംഎഫ് പറഞ്ഞു. കറന്‍സി നിരോധനം സൃഷ്ടിച്ച തടസ്സങ്ങള്‍ മറികടന്ന് ഈ സാമ്പത്തിക വര്‍ഷം ഇന്ത്യ 7.2 ശതമാനം വളര്‍ച്ച നേടുമെന്നും ഐഎംഎഫ് വിലയിരുത്തി.വിപണിയുടെ കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിന് ദീര്‍ഘനാളായി നിലനില്‍ക്കുന്ന ഘടനാപരമായ തടസ്സങ്ങള്‍ നീക്കം ചെയ്യേണ്ടതുണ്ടെന്നും ഐഎംഎഫ് പറയുന്നു. കറന്‍സി ക്ഷാമത്തെ തുടര്‍ന്നുണ്ടായ താല്‍കാലിക തടസ്സങ്ങള്‍ ഈ വര്‍ഷം ക്രമേണ ഇല്ലാതാകുമെന്നാണ് കരുതുന്നതെന്ന് പ്രാദേശിക സാമ്പത്തിക അവലോകനത്തില്‍ ഐഎഫ്എഫ് പറയുന്നു.മികച്ച കാലവര്‍ഷം ലഭിക്കുന്നതും വിതരണ രംഗത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയുന്നതും ഗുണകരമാകും. നിക്ഷേപങ്ങളുടെ തിരിച്ചു വരവ് പരിമതിമായിരിക്കുമെന്നും വ്യാവസായിക ശേഷി ഉപയോഗം ഉയരുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.2016 ലെ 5.3 ശതമാനത്തില്‍ നിന്നും 2017 ല്‍ ഏഷ്യയിലെ വളര്‍ച്ച 5.5 ശതമാനമായി ഉയരുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ചൈനയിലെയും ജപ്പാനിയിലെയും 2017 ലെ വളര്‍ച്ച പ്രതീക്ഷ 2016 ഓക്ടോബറിലെ അപേക്ഷിച്ച് വര്‍ധന വരുത്തിയിട്ടുണ്ട്.