Don't miss

അമേരിക്കൻ വാതിലടയുമ്പോൾ ജപ്പാൻ വാതിൽ തുറക്കുന്നു

By on February 9, 2017
modi-japan

ജപ്പാനിലെത്തുന്ന  വിദേശ പ്രൊഫഷണലുകള്‍ക്ക് വിസ നിയമത്തില്‍ വൻ ഇളവുകൾ നൽകാൻ തീരുമാനം

ടോക്യോ: ഐടി പ്രൊഫഷണലുകൾ ഉൾപ്പെടെ രാജ്യത്തെ വിദേശ പ്രൊഫഷണലുകള്‍ക്കുള്ള വിസ നിയമത്തില്‍ ഇളവുവരുത്താൻ  ജപ്പാൻ ഒരുങ്ങുന്നു. സ്ഥിരതാമസത്തിനുള്ള വിസ ലഭിക്കുന്നതിനായുളള കാലാവധി കുറക്കുന്നതുള്‍പ്പെടെയുളള  ഭേദഗതികളാണ് ജപ്പാന്‍ വിസ നിയമത്തില്‍ കൊണ്ടുവരുന്നത്.

നിലവില്‍ ജപ്പാനില്‍ അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കുന്നവര്‍ക്കെ സ്ഥിരം വിസ ലഭിക്കൂ. ഇത് ഒരു വര്‍ഷമാക്കും. അടുത്ത വര്‍ഷം മുതല്‍ പുതിയ വിസപരിഷ്‌കരണം നടപ്പാക്കാനാണ് ഉദ്ധേശിക്കുന്നത്. ഇന്ത്യയില്‍ നിന്നുള്‍പെടെയുള്ള ഐടി പ്രൊഫഷണലുകളെയും, വിദഗ്ദ്ധരെയും രാജ്യത്തേക്ക് ആകര്‍ഷിക്കുന്നതിനാണ് ജപ്പാന്‍ വിസചട്ടങ്ങള്‍ ലഘൂകരിക്കുന്നത്. ഇതിനായി കോര്‍പ്പറേറ്റ് നികുതി കുറക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളും പരിഗണിക്കുന്നുണ്ട്.

വിസ ചട്ടങ്ങള്‍ ലഘൂകരിക്കുന്നതിലൂടെ ജപ്പാന്‍ ലക്ഷ്യം വക്കുന്നത് ഇന്ത്യന്‍ ഐടി പ്രൊഫഷണലുകളെയും അതുവഴി ഇന്ത്യയില്‍ നിന്നുളള നിക്ഷേപവുമാണ്. ഇന്ത്യൻ ഐടി പ്രൊഫഷണലുകളുടെ അത്ര മികവ് ജപ്പാനിലെ ഐടി പ്രൊഫഷണലുകൾക്കില്ലെന്നും ജപ്പാന്‍ സര്‍ക്കാർ വിലയിരുത്തുന്നു.

എച്ച് വണ്‍ വിസ ചട്ടങ്ങള്‍ കര്‍ശനമാക്കുമെന്ന അമേരിക്കയുടെ തീരുമാനത്തിന്റെ സാഹചര്യത്തില്‍ ഇന്ത്യയിലെ ഐടി പ്രൊഫഷണലുകള്‍ക്ക് ആശ്വാസകരമാകുന്നതാണ് ജപ്പാന്റെ നടപടി.