Don't miss

അള്‍ട്രടെക്ക് സിമന്റിന്റെ ലാഭത്തില്‍ 28% ഇടിവ്

By on October 19, 2017

മുംബൈ: സെപ്റ്റംബര്‍ പാദത്തില്‍ അള്‍ട്രടെക് സിമന്റിന്റെ ലാഭം 28 ശതമാനം കുറഞ്ഞ് 431.2 കോടി രൂപയായി. മുന്‍ വര്‍ഷം ഇതേകാലയളവില്‍ കമ്പനിയുടെ ലാഭം 601 കോടി രൂപയായിരുന്നു. ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ കമ്പനിയുടെ വരുമാനം 6 ശതമാനം ഉയര്‍ന്ന് 6,571 കോടി രൂപയായി. മുന്‍ വര്‍ഷം ഇതേകാലയളവിലിത് 6,196 കോടി രൂപയായിരുന്നു. രണ്ടാംപാദത്തില്‍ കമ്പനിയുടെ എബിറ്റിഡ 17 ശതമാനം ഉയര്‍ന്ന് 1,351 കോടി രൂപയായി. മുന്‍ വര്‍ഷം ഇതേകാലയളവിലിത് 1,155 കോടി രൂപയായിരുന്നു. ഒപറേറ്റിങ് മാര്‍ജിന്‍ 18.6 ശതമാനത്തില്‍ നിന്നും 20.6 ശതമാനമായി ഉയര്‍ന്നു.