അഴീക്കോടിന്റെ സ്മരണയിൽ ടോംയാസിന്റെ സ്നേഹ സമ്മാനം

By on January 19, 2017

തൃശ്ശൂര്‍: സാംസ്‌കാരിക കേരളത്തിന്റെ ശബ്ദസാഗരമായിരുന്ന ഡോ. സുകുമാര്‍ അഴീക്കോടിന്റെ ചരമവാര്‍ത്ത പ്രസിദ്ധീകരിച്ച 25.1.2012ലെ ഇരുപത് പത്രങ്ങള്‍ മാസ്റ്ററുടെ ജന്മസ്ഥലമായ അഴീക്കോടിലെ വായനശാലയ്ക്ക് ടോംയാസ് സമര്‍പ്പിക്കുന്നു.

ഡോ. അഴീക്കോടിന്റെ അഞ്ചാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് കണ്ണൂര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ഹാളില്‍ ജനുവരി 24 രാവിലെ 10ന് നടക്കുന്ന അനുസ്മരണ സമ്മേളനത്തില്‍ മന്ത്രി കടന്നപ്പിള്ളി രാമചന്ദ്രന് ടോംയാസ് അഡ്വര്‍ടൈസിംഗ് മാനേജിംഗ് ഡയറക്ടര്‍ തോമസ് പാവറട്ടി പത്രങ്ങള്‍ കൈമാറും. കണ്ണൂര്‍ അഴീക്കോട് പൂതപ്പാറ ഗാന്ധി മന്ദിരം വായനശാലയിലാണ് അഴീക്കോട് മാഷിന്റെ സ്മരണക്കായി ഈ പത്രങ്ങള്‍ സൂക്ഷിക്കുക.

5 വര്‍ഷത്തോളമായി ടോംയാസിന്റെ ലൈബ്രറിയില്‍ സൂക്ഷിച്ചിരുന്നതാണ് ഈ പത്രങ്ങള്‍. ടോംയാസ് പുരസ്‌കാര സമിതിയുടെ പ്രഥമ അദ്ധ്യക്ഷനായിരുന്നു അഴീക്കോട് മാസ്റ്റര്‍.

ന്യൂഏജ്, മാതൃഭൂമി, മലയാള മനോരമ, ദീപിക, കേരളകൗമുദി, ദേശാഭിമാനി, ചന്ദ്രിക, മാധ്യമം, മംഗളം, വീക്ഷണം, ജനയുഗം, ജന്മഭൂമി, വര്‍ത്തമാനം, തേജസ്സ്, മെട്രോ വാര്‍ത്ത, സിറാജ്, ഹിന്ദു, ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്സ്, ഡെക്കാന്‍ ക്രോണിക്കിള്‍, എക്കണോമിക് ടൈംസ് എന്നീ പത്രങ്ങളാണ് ഉള്ളത്.

Follow Us