അശോക് ലെയ്‌ലാന്‍ഡിന്റെ വില്‍പ്പനയില്‍ 28% വര്‍ധന

By on October 3, 2017

മുംബൈ: ഹിന്ദുജ ഗ്രൂപ്പ് കമ്പനിയായ അശോക് ലെയ്‌ലാന്‍ഡിന്റെ വില്‍പ്പന സെപ്റ്റംബറില്‍ 27.53 ശതമാനം ഉയര്‍ന്നു. 15,370 വാഹനങ്ങള്‍ കമ്പനി കഴിഞ്ഞ മാസം വിറ്റു.  സെപ്റ്റംബറില്‍ ഇടത്തരം&ഘന വാണിജ്യ വാഹന വിഭാഗത്തിലെ വില്‍പ്പന 32 ശതമാനം ഉയര്‍ന്ന് 11,804 യൂണിറ്റായി . ലഘുവാണിജ്യ വാഹന വില്‍പ്പന 15 ശതമാനം ഉയര്‍ന്ന് 3,566 യൂണിറ്റായി. മുന്‍ വര്‍ഷം ഇതേകാലയളവിലിത് 3,094 യൂണിറ്റായിരുന്നു. സെപ്റ്റംബറില്‍ കമ്പനിയുടെ മൊത്തം വാഹന വില്‍പ്പന 28 ശതമാനം ഉയര്‍ന്ന് 15,370 യൂണിറ്റായി. മുന്‍ വര്‍ഷം ഇതേകാലയളവിലിത് 12,052 യൂണിറ്റായിരുന്നു. ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരയെുള്ള കാലയളവിലെ കമ്പനിയുടടെ വില്‍പ്പന 8 ശതമാനം ഉയര്‍ന്ന് 69,486 യൂണിറ്റായി.

Follow Us