ആഗസ്റ്റ് 22ന് രാജ്യവ്യാപക ബാങ്ക് പണിമുടക്ക്

By on August 7, 2017

ആഗസ്ത് 22ന് ബാങ്കുകള്‍ രാജ്യവ്യാപകമായി പണിമുടക്കും. വിവിധ സര്‍ക്കാര്‍ നയങ്ങളില്‍ പ്രതിഷേധിച്ച്‌ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സാണ് സമരത്തിന് ആഹ്വാനം ചെയ്തത്.കേന്ദ്രസര്‍ക്കാരിന്റെ സമീപകാലത്തുണ്ടായ ചില നയപ്രഖ്യാപനങ്ങള്‍ പൊതുമേഖലാ സ്ഥാപനങ്ങളെ, പ്രത്യേകിച്ച്‌ ബാങ്കിംഗ് മേഖലയെ തകര്‍ക്കുകയെന്ന ലക്ഷ്യത്തോടെയാണെന്ന് യൂണിയനുകള്‍ ആരോപിച്ചു. ബാങ്ക് സ്വകാര്യവത്കരണം, പൊതുമേഖല ബാങ്ക് ലയനം തുടങ്ങിയ കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെയും വന്‍കിട കിട്ടാക്കടങ്ങള്‍ തിരിച്ചുപിടിക്കണമെന്നാവശ്യപ്പെട്ടുമാണ് പണിമുടക്ക്.

കേന്ദ്രസര്‍ക്കാരിന്റെ ഇത്തരം നയപ്രഘ്യാപനങ്ങള്‍ക്കെതിരെയാണ് തങ്ങള്‍ പണിമുടക്ക് നടത്തുന്നതെന്ന് ബാങ്ക് അധികൃതര്‍ പറഞ്ഞു. സെപ്റ്റംബര്‍ 15ന് ഒരു ലക്ഷം ബാങ്ക് ജീവനക്കാരും ഓഫീസര്‍മാരും പങ്കെടുക്കുന്ന പാര്‍ലമെന്റ് മാര്‍ച്ച്‌ സംഘടിപ്പിക്കുമെന്നും സൂചനയുണ്ട്.മുമ്ബ് ജൂലൈ 25, 26 തീയതികളില്‍ നടത്താനിരുന്ന പണിമുടക്ക് ഇന്ത്യന്‍ ബാങ്ക്സ് അസോസിയേഷന്‍ പ്രതിനിധികളുമായി കേന്ദ്ര ഡെപ്യൂട്ടി ലേബര്‍ കമ്മിഷണറുടെ സാന്നിദ്ധ്യത്തില്‍ നടന്ന ചര്‍ച്ചയെ തുടര്‍ന്ന് മാറ്റി വച്ചിരുന്നു. ഐബിഐയുടെ ഭാഗത്ത് നിന്ന് അനുകൂലമായ നടപടികള്‍ ഉണ്ടാകാത്തതിനെ തുടര്‍ന്നാണ് പണിമുടക്കുമായി മുന്നോട്ട് പോകാന്‍ സംഘടനകള്‍ തീരുമാനിച്ചത്.

Follow Us