Don't miss

ആധാറിന്‍റെ ഭരണഘടനാ സാധുത: മാ​ര​ത്തോ​ണ്‍ വാ​ദം​ കേ​ള്‍​ക്ക​ല്‍ സുപ്രീംകോടതിയിൽ പൂ​ര്‍​ത്തിയായി, കേ​സ് വി​ധി പ​റ​യാ​ന്‍ മാ​റ്റി

By on May 10, 2018

ന്യൂഏജ് ന്യൂസ്

ന്യൂഡൽഹി : ആധാറിന്‍റെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജികളില്‍ വാദം പൂര്‍ത്തിയായി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് വാദം കേട്ടത്. ഹര്‍ജികളില്‍ വിധി പറയുന്നത് കോടതി മാറ്റി വച്ചു. നാല് മാസങ്ങളിലായി 38 ദിവസം നീണ്ട വിചാരണയ്ക്ക് ശേഷമാണ് കേസുകള്‍ വിധി പറയാന്‍ മാറ്റിയത്. വിവിധ സേവനങ്ങള്‍ക്ക് ആധാര്‍ നമ്ബര്‍ ലിങ്ക് ചെയ്യുന്നത് ഉള്‍പ്പെടെ വിവിധ കാര്യങ്ങളില്‍ നിര്‍ണായകമാണ് സുപ്രീം കോടതി വിധി. ആ​ധാ​ര്‍ സം​ബ​ന്ധി​ച്ച്‌ 27 പേ​രാ​ണു സു​പ്രീം​കോ​ട​തി​യി​ല്‍ വ്യ​ത്യ​സ്ത ഹ​ര്‍​ജി​ക​ള്‍ ന​ല്‍​കി​യി​രു​ന്ന​ത്. കേ​സി​ല്‍ സു​പ്രീം​കോ​ട​തി ജൂ​ലൈ​യി​ലോ ഓ​ഗ​സ്റ്റി​ലോ വി​ധി പ്ര​സ്താ​വി​ക്കു​മെ​ന്നാ​ണു വി​വ​രം.

ഭരണഘടനയുടെ ആമുഖത്തില്‍ പറയുന്ന ‘നമ്മൾ, ഭാരതത്തിലെ ജനങ്ങൾ’ എന്ന വരികളെ ആധാറിന് ഉള്‍ക്കൊള്ളാന്‍ കഴിയുമോ എന്ന ചോദ്യമെറിഞ്ഞാണ് മുതിര്‍ന്ന അഭിഭാഷകനായ ശ്യാം ദിവാന്‍ വാദം അവസാനിപ്പിച്ചത്. ‘നമ്മൾ, ഭാരതത്തിലെ ജനങ്ങൾ’ എന്നത് വിരല്‍ചൂണ്ടുന്നത് ജനാധിപത്യത്തിലേക്കും ജനാധിപത്യ വ്യവസ്ഥയിലെ തെരഞ്ഞെടുക്കാനുള്ള അവകാശത്തിലേക്കുമാണെന്ന് അദ്ദേഹം വ്യക്തമാക്കി.

2012 ല്‍ ആരംഭിച്ച നിയമയുദ്ധമാണ് ഇപ്പോള്‍ പരിസമാപ്തിയിലേക്ക്. വ്യക്തികളുടെ സ്വകാര്യത ഹനിക്കുന്നതാണ് ആധാര്‍ എന്ന വസ്തുത ഉയര്‍ത്തിപ്പിടിച്ച് നടത്തിയ നിയമപോരാട്ടത്തിനിടെ വിവര ചോര്‍ച്ചയടക്കം നിരവധി വിഷയങ്ങള്‍ ചര്‍ച്ചയായി. ആധാറിന്‍റെ ഭരണഘടന സാധുതയെ ചോദ്യം ചെയ്ത് സമര്‍പ്പിക്കപ്പെട്ട ഹര്‍ജികളില്‍ പൗരന്‍റെ സ്വകാര്യത മൗലിക അവകാശമാണെന്ന സുപ്രധാന വിധി കരുത്ത് നല്‍കി.

ആധാറിന്‍റെ വാദങ്ങള്‍ക്കിടയില്‍ പലപ്പോഴായി കേന്ദ്രസര്‍ക്കാരിന്‍റെ നിലപാടുകള്‍ ചോദ്യം ചെയ്യപ്പെട്ടു. ഏറ്റവും ഒടുവില്‍ ആധാർ കാർഡ് ബാങ്ക് അക്കൗണ്ടുമായും മൊബൈൽ ഫോണുമായും ബന്ധിപ്പിക്കേണ്ട അവസാന തീയതി അനിശ്ചിത കാലത്തേക്ക് സര്‍ക്കാര്‍ നീട്ടി വച്ചു. സുപ്രീം കോടതിയില്‍ ഏറ്റവും കൂടുതല്‍ ദിവസം വാദം നടന്ന രണ്ടാമത്തെ കേസാണ് ആധാര്‍ കേസ്. കേന്ദ്രസര്‍ക്കാരിന് വേണ്ടി അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍ ഹാജരായപ്പോള്‍ മുതിര്‍ന്ന അഭിഭാഷകരായ കപില്‍ സിബല്‍, പി ചിദംബരം, രാകേഷ് ദ്വിവേദി, ശ്യം ദിവാന്‍, അരവിന്ദ് ദത്തര്‍ തുടങ്ങിയവര്‍ ഹര്‍ജിക്കാര്‍ക്കായി ഹാജരായി.

Follow Us