Don't miss

ആമസോണ്‍ ഇന്ത്യ ഡിജിറ്റല്‍ പേമെന്റ് പ്ലാറ്റ്‌ഫോം തുടങ്ങുന്നു

By on June 15, 2017
amazon_Logo

മുംബൈ: ആമസോണ്‍ ഇന്ത്യയുടെ ഡിജിറ്റല്‍ പേമെന്റ് പ്ലാറ്റ്‌ഫോം ഉടന്‍ ആരംഭിക്കും. കറന്‍സി രഹിത ഇടപാടുകള്‍ എളുപ്പത്തിലാക്കാന്‍ ഇത് ഉപഭോക്താക്കളെ സഹായിക്കുമെന്നാണ് പ്രതീക്ഷ. പേടിഎമ്മിന് തുല്യമായ സേവനം ആണ് ആമസോണിന്റെ പുതിയ ഡിജിറ്റല്‍ പ്ലാറ്റഫോം ലക്ഷ്യമിടുന്നത് . ആമസോണ്‍ വോലറ്റ് പോല ആമസോണ്‍ സേവനങ്ങള്‍ക്ക് മാത്രമായി പ്ലാറ്റ്‌ഫോമിന്റെ സേവനം നിയന്ത്രിക്കില്ല. പ്രീപെയ്ഡ് പേമെന്റ് ഇന്‍സ്ട്ര്‌മെന്റ് (പിപിഐ) ആരംഭിക്കുന്നതിന് കഴിഞ്ഞ ഏപ്രിലിലാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ആമസോണ്‍ ഇന്ത്യയ്ക്ക് ലൈസന്‍സ് നല്‍കുന്നത്.

കറന്‍സി അടിസ്ഥാനമാക്കിയുള്ള ഇടപാടുകളില്‍ നിന്നും ഡിജിറ്റല്‍ ഇടപാടുകളിലേക്ക് മാറാന്‍ ഉപഭോക്താക്കള്‍ക്ക് അവസരം നല്‍കുക എന്നതാണ് പുതിയ സംവിധാനത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് കമ്പനി അറിയിച്ചു. കമ്പനിയ്ക്ക് ലങിക്കുന്ന ഓഡറില്‍ 50 ശതമാനവും ചെറു നഗരങ്ങളില്‍ നിന്നാണെന്ന് ആമസോണ്‍ ഇന്ത്യ പറഞ്ഞു. പുതിയ ഉപയോക്താക്കളുടെ എണ്ണത്തില്‍ 65 ശതമാനത്തോളം വളര്‍ച്ച ഉണ്ടായതായും കമ്പനി അറിയിച്ചു. സാങ്കേതിക വിദ്യകള്‍ വികസിപ്പിക്കുന്നതിനായി 5 ബില്യണ്‍ ഡോളര്‍ കൂടി നിക്ഷേപിക്കാനുള്ള ഒരുക്കത്തിലാണ് കമ്പനി. ആറ് വര്‍ഷത്തോളമായി ആമസോണ്‍ ഇന്ത്യയിലേക്ക് എത്തിയിട്ട്. ഇതിനകം രാജ്യത്തെ ഏറ്റവും ആകര്‍ഷണീയമായ ഇന്റര്‍നെറ്റ് ബ്രാന്‍ഡായി മാറാന്‍ ആമസോണിന് കഴിഞ്ഞു.