Don't miss

ആമസോണ്‍ ഫ്രഷ് ഇറ്റ് അപ്പ് ക്യാമ്പയിന് തുടക്കമായി: ആദ്യ വാരാന്ത്യ വില്‍പ്പന മാര്‍ച്ച് 31ന് തുടങ്ങും

By on March 27, 2018

കൊച്ചി: പ്രമുഖ ഓണ്‍ലൈന്‍ വിപണന ശൃംഖലയായ ആമസോണ്‍ ഫാഷന്റെ ഫ്രഷ് ഇറ്റ് അപ്പ് ക്യാമ്പയിന് തുടക്കമായി. 75ഓളം മികച്ച അന്താരാഷ്ട്ര ബ്രാന്‍ഡുകളാണ് പുതിയ സീസണില്‍ ഫ്രഷ് ഇറ്റ് അപ്പ് ക്യാമ്പയിനിലൂടെ വിപണിയില്‍ എത്തുന്നത്. പുതുമ ഇഷ്ടപ്പെടുന്ന യുവാക്കള്‍ക്കായി പുതിയ ഫാഷന്‍ ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ എത്തിക്കുകയാണ് ആമസോണ്‍ ഫാഷന്‍.
ബോളിവുഡ് താരങ്ങളായ യാമി ഗൗതം, സഖീബ് സലീം എന്നിവരാണ് ക്യാമ്പയിന് നേതൃത്വം നല്‍കുന്നത്.’പുതു തലമുറയുടെ ഫാഷന്‍ സങ്കല്‍പ്പങ്ങളെ തികച്ചും മനസിലാക്കികൊണ്ട് ആമസോണ്‍ ഫാഷന്‍ അവതരിപ്പിക്കുന്ന പ്രത്യേക പരിപാടിയാണ് ആണ് ആമസോണ്‍ ഫാഷന്‍ ഫ്രഷ് ഇറ്റ് അപ്പ് ക്യാമ്പയിന്‍ എന്ന് ആമസോണ്‍ ഫാഷന്‍, മാസ്സ് ആന്‍ഡ് ബ്രാന്‍ഡ് മാര്‍ക്കറ്റിംഗ് ഡയറക്ടര്‍ അരുണ്‍ ദേശായി വ്യക്തമാക്കി. ഇതോടെ മികച്ച ലോകോത്തര ബ്രാന്‍ഡുകളും, സെലക്ഷനും , ട്രെന്‍ഡുകളും ലഭ്യമാകുന്ന ആമസോണ്‍ ഫാഷന്‍ യുവാക്കളുടെ ആത്യന്തിക ഫാഷന്‍ കേന്ദ്രമായി മാറുമെന്ന് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.
ആറുമാസം നീണ്ടുനില്‍ക്കുന്ന ഫ്രഷ് ഇറ്റ് അപ്പ് ക്യാമ്പയിനില്‍ ‘താങ്ക് ഗോഡ് ഇറ്റ്‌സ് ഫ്രഷ്’ എന്ന പേരില്‍ തുടര്‍ച്ചയായ രണ്ട് വാരാന്ത്യ വില്പനയാകും ഉണ്ടാകുക. ഇതിലൂടെ സീസണിലെ ഏറ്റവും പുതിയ ഫാഷന്‍ വസ്ത്രങ്ങള്‍ വന്‍ വിലക്കുറവില്‍ സ്വന്തമാക്കാം. ആദ്യ വാരാന്ത്യ വില്‍പ്പന മാര്‍ച്ച് 31ന് ആരംഭിക്കും.

Follow Us