Don't miss

ആമസോൺ തലവൻ ജെഫ് ബെസോസ് ലോകസമ്പന്നരിൽ രണ്ടാമൻ

By on April 3, 2017
a1

ലോകത്തിലെ ഏറ്റവും വലിയ ഇ-കൊമേഴ്സ് കമ്പനികളിലൊന്നായ ആമസോണിന്റെ ഉടമയും സി.ഇ.ഒ.യുമായ ജെഫ് ബെസോസ് ലോകത്തെ സമ്പന്നരിൽ രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നു. ആമസോണിന്റെ ഓഹരി വില കഴിഞ്ഞ ഒരാഴ്ച കൊണ്ട് വന്‍തോതില്‍ ഉയര്‍ന്നതാണ് ബെസോസിന് നേട്ടമായത്. ദുബായിലെ ഓണ്‍ലൈന്‍ ഷോപ്പിങ് വെബ്സൈറ്റായ സൂക്കിനെ സ്വന്തമാക്കിയതിനു പിന്നാലെയാണ് ആമസോണിന്റെ ഓഹരിവില കുതിച്ചുയര്‍ന്നത്.

യൂറോപ്പിലെ ഫാഷന്‍ റീട്ടെയില്‍ ശൃംഖലയായ സാറയുടെ ഉടമ അമാന്‍സിയോ ഒര്‍ട്ടേഗയെയും ഓഹരി നിക്ഷേപകന്‍ വാരന്‍ ബഫെറ്റിനെയും കടത്തിവെട്ടിയാണ് 53-കാരനായ ബെസോസ് നേട്ടം കൈവരിച്ചത്. 7,620 കോടി ഡോളറാണ് ബെസോസിന്റെ ആസ്തിമൂല്യം. മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ഗേറ്റ്സാണ് ഒന്നാം സ്ഥാനത്ത്. 8,600 കോടി ഡോളറാണ് അദ്ദേഹത്തിന്റെ ആസ്തി.