Don't miss

ആര്‍ബിഐ ധനനയം പ്രഖ്യാപിച്ചു, നിരക്കുകളില്‍ മാറ്റമില്ല.

By on February 7, 2018

നാണ്യപ്പെരുപ്പ ഭീഷണി നിലനില്‍ക്കുന്നതിനാലാണ് ആര്‍ബിഐ അടിസ്ഥാന നിരക്കുകളല്‍ മാറ്റംവരുത്താതിരുന്നതെന്നാണു വിലയിരുത്തല്‍

മുംബൈ: അടിസ്ഥാന നിരക്കുകളില്‍ മാറ്റം വരുത്താതെ റിസര്‍വ് ബാങ്ക് വായ്പാനയം പ്രഖ്യാപിച്ചു.. വാണിജ്യ ബാങ്കുകള്‍ക്ക്, റിസര്‍വ് ബാങ്ക് നല്‍കുന്ന ഹ്രസ്വകാല വായ്പയുടെ പലിശയായ റീപോ നിരക്ക് ആറുശതമാനവും, റിവേഴ്‌സ് റീപോ 5.75 ശതമാനവുമായി തുടരും. നാല് ശതമാനമാണ് സിആര്‍ആര്‍ നിരക്ക്. നാണ്യപ്പെരുപ്പ ഭീഷണി നിലനില്‍ക്കുന്നതിനാലാണ് ആര്‍ബിഐ അടിസ്ഥാന നിരക്കുകളല്‍ മാറ്റംവരുത്താതിരുന്നതെന്നാണു വിലയിരുത്തല്‍. ജൂണ്‍ മാസത്തോടെ പണപ്പെരുപ്പ നിരക്ക് 5.5 ശതമാകുമെന്നാണ് വിപണിയില്‍നിന്നുള്ള വിലയിരുത്തല്‍.
അസംസ്‌കൃത എണ്ണവില വര്‍ധിക്കുന്ന സാഹചര്യം വിലക്കയറ്റത്തിന് ഇടയാക്കുമെന്നും ആര്‍ബിഐ വിലയിരുത്തുന്നു. ഡിസംബറില്‍ നടന്ന പോളിസി യോഗത്തില്‍തന്നെഷ ഉയരുന്ന പണപ്പെരുപ്പ നിരക്കില്‍ ആര്‍ബിഐ ഗവര്‍ണര്‍ ഉള്‍പ്പെടുന്ന ആറംഗ ധനനയ സമിതി ആശങ്ക പ്രകടിപ്പിച്ചിരുന്നു. നിലവില്‍ ഏഴുവര്‍ഷത്തെ താഴ്ന്ന നിലവാരത്തിലാണ് നിരക്കുകള്‍. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് അവസാനമായി റിപ്പോ നിരക്കില്‍ 25 ബേസിസ് പോയന്റ് കുറവ് വരുത്തിയത്.