Don't miss

ആര്‍ബിഐ 200 രൂപ നോട്ടിന്റെ വിതരണം ഉടന്‍ ആരംഭിച്ചേക്കും

By on July 4, 2017

ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ 200 രൂപ നോട്ടിന്റെ വിതരണം ഉടന്‍ ആരംഭിച്ചേക്കുമെന്ന് സൂചന. പുതിയ നോട്ടുകളുടെ പ്രിന്റിങ്ങിനുള്ള നിര്‍ദ്ദേശം നല്‍കിയതായാണ് ബന്ധപ്പെട്ട വൃത്തങ്ങള്‍ നല്‍കുന്ന സൂചന. മാര്‍ച്ചിലാണ് 200 രൂപ നോട്ടുകള്‍ പുറത്തിറക്കാന്‍ ധനമന്ത്രാലയം തീരുമാനം എടുക്കുന്നത്. കള്ളനോട്ട് തടയുന്നതിന് ആവശ്യമായ സുരക്ഷാ സവിശേഷതകളോടെ ആയിരിക്കും പുതിയ നോട്ടുകള്‍ എത്തുക.ആര്‍ബിഐ 200 രൂപ നോട്ടിന്റെ പ്രിന്റിങ് തുടങ്ങിയതായും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ദിവസേനയുള്ള പണമിടപാടുകള്‍ എളുപ്പമാക്കാന്‍ 200 നോട്ടുകള്‍ വിതരണത്തോടെ സാധ്യതമാകുമെന്നാണ് പ്രതീക്ഷ. നിലവില്‍ വിതരണം ചെയ്യപ്പെടുന്ന 2000 നോട്ടുകള്‍ മൂല്യം കൂടിയതിനാല്‍ നിത്യേന ചെലവാക്കാന്‍ സൗകര്യപ്രദമല്ല. കറന്‍സി നിരോധനത്തിന് ശേഷം പുതിയ ആയിരം രൂപ നോട്ടുകള്‍ പുറത്തിറുക്കാന്‍ സര്‍ക്കാന്‍ ശുപാര്‍ശ ചെയ്തിരുന്നെങ്കിലും ഇതുവരെ അതു സംബന്ധിച്ച് തുടര്‍ നടപടികള്‍ ഉണ്ടായിട്ടില്ല.