ആസ്റ്റർ ഹെൽത്ത് കെയർ ഓഹരി വിൽപനയ്ക്ക് തുടക്കമായി.

By on February 12, 2018

പ്രമുഖ ആശുപത്രി ശൃംഖലയായ ‘ആസ്റ്റര്‍ ഹെല്‍ത്ത് കെയര്‍’ ന്റെ പ്രാഥമിക ഓഹരി വില്‍പ്പന (ഐ.പി.ഒ.) തുടങ്ങി. പത്ത് രൂപ മുഖവിലയുള്ള ഓഹരികള്‍ 180-190 രൂപ നിലവാരത്തിലാണ് മൂലധന വിപണിയില്‍ വില്‍പ്പന്ക്ക് വച്ചിരിക്കുന്നത്. ചുരുങ്ങിയത് 78 ഓഹരികള്‍ക്ക് അപേക്ഷിക്കണം. മൊത്തം 983 കോടി രൂപയാണ് പ്രാഥമിക ഓഹരി വില്‍പ്പനയിലൂടെ സമാഹരിക്കാന്‍ ലക്ഷ്യമിടുന്നത്. ഇതില്‍ 294 കോടി രൂപ വിവിധ നിക്ഷേപകരില്‍ നിന്നായി ഇതിനകം സമാഹരിച്ചുകഴിഞ്ഞു. ഓഹരി വില്‍പ്പന വ്യാഴാഴ്ച അവസാനിക്കും. തുടര്‍ന്ന്, അലോട്ട്‌മെന്റ് പൂര്‍ത്തിയാക്കി ഈമാസം തന്നെ ബോംബേ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിലും (ബി.എസ്.ഇ.) നാഷണല്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിലും (എന്‍.എസ്.ഇ.) ഓഹരികള്‍ ലിസ്റ്റ് ചെയ്യും.
കടങ്ങളില്‍ നല്ലൊരു പങ്ക് വീട്ടുന്നതിനും മെഡിക്കല്‍ ഉപകരണങ്ങള്‍ വാങ്ങുന്നതിനുമാണ് ഐ.പി.ഒ.യിലൂടെ സമാഹരിക്കുന്ന തുക വിനിയോഗിക്കുക. ഉയര്‍ന്ന പലിശയുള്ള കടങ്ങള്‍ തീര്‍ക്കാനാകും മുന്‍ഗണന നല്‍കുക. ഇതുവഴി പലിശ ഇനത്തിലെ ചെലവ് വന്‍തോതില്‍ കുറയ്ക്കാന്‍ കഴിയും. ഇത് ദീര്‍ഘകാലയളവില്‍ ലാഭം ഉയരാന്‍ സഹായിക്കും. ആസ്റ്റര്‍ ഡി.എം. ഹെല്‍ത്ത് കെയറിലെ നിക്ഷേപകരായ ഒളിമ്പസ് ക്യാപ്പിറ്റല്‍, ട്രൂ നോര്‍ത്ത് എന്നീ െ്രെപവറ്റ് ഇക്വിറ്റി സ്ഥാപനങ്ങള്‍ ഐ.പി.ഒ.യില്‍ ഓഹരി വില്‍ക്കുന്നില്ല. ഇത് കമ്പനിയുടെ ദീര്‍ഘകാല വളര്‍ച്ചാ സാധ്യതയുടെ തെളിവായി കണക്കാക്കാം. കമ്പനിയുടെ പ്രൊമോട്ടര്‍മാരായ ഡോ. ആസാദ് മൂപ്പന്റെ കുടുംബവും യൂണിയന്‍ ഇന്‍വെസ്റ്റ്‌മെന്റ് െ്രെപവറ്റ് ലിമിറ്റഡും 1.34 കോടി ഓഹരികള്‍ വില്‍ക്കുന്നുണ്ട്.ഏതാണ്ട് 255 കോടി രൂപയാണ് ഇത്തരത്തില്‍ ലഭിക്കുക. ഇതില്‍ നല്ലൊരു പങ്കും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നീക്കിവയ്ക്കുമെന്ന് ഡോ. മൂപ്പന്‍ വ്യക്തമാക്കി.
അടുത്ത നാലു വര്‍ഷത്തിനുള്ളില്‍ പത്തു പുതിയ ആശുപത്രികള്‍ സ്ഥാപിക്കാനൊരുങ്ങുകയാണ് കമ്പനി. ഇതില്‍ അഞ്ചും ഇന്ത്യയിലാവും. കണ്ണൂര്‍, തിരുവനന്തപുരം (ആക്കുളം), കോഴിക്കോട്, വയനാട്, ബെംഗളൂരു എന്നിവിടങ്ങളിലാണ് ഇത്. വിദേശങ്ങളില്‍ ദുബായ് (രണ്ടെണ്ണം), ഷാര്‍ജ, ഒമാന്‍, സൗദി അറേബ്യ എന്നിവിടങ്ങളിലാണ് പുതുതായി തുടങ്ങുന്നത്. വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ഇതിനോടകം, ഏതാണ്ട് 500 കോടി രൂപ ചെലവഴിച്ചുകഴിഞ്ഞു. നാലു വര്‍ഷത്തിനുള്ളില്‍ 850 കോടി രൂപ കൂടി മുതല്‍മുടക്കും.
കൊച്ചിന്‍ ഷിപ്പ്യാര്‍ഡിന്റേതു കഴിഞ്ഞാല്‍ കേരളത്തില്‍ നിന്നുള്ള ഒരു കമ്പനി നടത്തുന്ന ഏറ്റവും വലിയ ഐ.പി.ഒ.കളിലൊന്നാണ് ആസ്റ്ററിന്റേത്. കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ 1,468 കോടി രൂപയാണ്

Follow Us