Don't miss

ഇകൊമേഴ്‌സ്‌ മേഖല 30,000 കോടിയിലേയ്‌ക്ക്‌

By on June 27, 2015

മുംബൈ: രാജ്യത്തെ ഇകൊമേഴ്‌സ്‌ മേഖല 15 വര്‍ഷം കൊ്‌ 15 ഇരട്ടി വളര്‍ച്ച കൈവരിക്കുമെന്ന്‌ ഗോള്‍ഡ്‌മാന്‍ സാച്‌സിന്റെ വിലയിരുത്തല്‍. ഈ കാലയളവില്‍ 30000 കോടി ഡോളറാകും ഈ മേഖലയിലെ മൊത്തം വ്യാപാരമെന്നും സാച്‌സ്‌ പറയുന്നു.
വസ്‌ത്രങ്ങള്‍, ചെരുപ്പുകള്‍, മറ്റ്‌ വിലകുറഞ്ഞ വസ്‌തുക്കള്‍ എന്നിവയില്‍നിന്ന്‌ വ്യത്യസ്‌തമായി മൊബൈല്‍ ഫോണ്‍, ലാപ്‌ ടോപ്പ്‌, മറ്റ്‌ വിലകൂടിയ ഇലക്ട്രോണിക്‌ ഉത്‌പന്നങ്ങള്‍ എന്നിവയുടെ വില്‌പനയില്‍ കാര്യമായ വര്‍ധനവുാകുമെന്നും ഫണ്ട്‌ ളിപ്‌കാര്‍ട്ടിന്റെ ചീഫ്‌ ബിസിനസ്‌ ഓഫീസര്‍ അങ്കിത്‌ നഗോരി പറയുന്നു.
ഒരോ 20 സെക്കന്റിലും ഒരു ടെലിവിഷന്‍ സെറ്റും 12 സെക്കന്റില്‍ മൊബൈല്‍ ഫോണും ഇപ്പോള്‍തന്നെ വിറ്റുപോകുന്നുന്നൊണ്‌ സ്‌നാപ്‌ ഡീല്‍ അവകാശപ്പെടുന്നത്‌.
സ്‌നാപ്‌ഡീലിന്റെ വിലയിരുത്തല്‍:
മൊത്തം വിറ്റുപോകുന്ന മൊബൈല്‍ ഫോണുകളില്‍ 40 ശതമാനവും വാങ്ങുന്നത്‌ ടയര്‍ 3 നഗരങ്ങളിലുള്ളവരാണ്‌. ഇവരാകട്ടെ, മൊബൈല്‍ ആപ്പ്‌ വഴിയാണ്‌ ഉത്‌പന്നങ്ങള്‍ വാങ്ങുന്നത്‌.
പഞ്ചാബില്‍നിന്നള്ളവര്‍ വാങ്ങുന്ന മൊത്തം മൊബൈല്‍ ഫോണുകളില്‍ 40 ശതമാനവും ഐ ഫോണ്‍ ആണ്‌.
മൊത്തം വിറ്റുപോകുന്ന ഫോണുകളില്‍ 45 ശതമാനവും പ്രീമിയം വിഭാഗത്തിലുള്ളവയാണ്‌.
എല്ലാ രണ്ട്‌ മിനുട്ടിനിടയിലും ഓരോ ലാപ്‌ ടോപ്പ്‌ വീതം വിറ്റുപോകുന്നു.
ഫ്‌ലൂപ്‌കാര്‍ട്ടിന്റെ വിലയിരുത്തല്‍:
75 ശതമാനം ട്രാഫിക്കും മൊബൈല്‍ ഡിവൈസ്‌ വഴി.
മഹാരാഷ്ട്ര, കര്‍ണാടക, ഡല്‍ഹി, തമിഴ്‌ നാട്‌ എന്നീ സംസ്ഥാനങ്ങളില്‍നിന്നാണ്‌ കൂടുതല്‍ ഉപഭോക്താക്കളുള്ളത്‌.
ഹോം ഡെക്കര്‍, ഫര്‍ണിഷിങ്‌, കിച്ചണ്‍ ഉപകരണങ്ങള്‍ എന്നീ വിഭാഗങ്ങള്‍ക്കാണ്‌ മറ്റ്‌ മേഖലകളേക്കാള്‍ വളര്‍ച്ചാസാധ്യതയുള്ളത്‌.വിദ്യാര്‍ഥികള്‍, പ്രൊഫഷണലുകള്‍ എന്നിവരില്‍നിന്ന്‌ ഇലേണിങ്‌ വിഭാഗത്തില്‍ കൂടുതല്‍ താല്‍പര്യം വര്‍ധിച്ചുവരുന്നതായി കാണുന്നു.