Don't miss

ഇക്വിറ്റി ഇടിഎഫുകളുടെ ആസ്തിയില്‍ മൂന്ന് മടങ്ങ് വര്‍ധന

By on May 5, 2017

ന്യൂഡല്‍ഹി: ഓഹരി അധിഷ്ഠിത എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടുകള്‍(ഇടിഎഫ്) കൈകാര്യം ചെയ്യുന്ന ആസ്തി കഴിഞ്ഞ സാമ്പത്തിക വര്‍ഷം അവസാനത്തോടെ മൂന്ന് മടങ്ങ് ഉയര്‍ന്ന് 43,234 കോടി രൂപയായി. ചെറുകിട നിക്ഷേപകര്‍ക്കിടയില്‍ ഇടിഎഫുകളുടെ പ്രചാരം ഉയര്‍ന്നതാണ് പ്രധാന കാരണം. മുന്‍ വര്‍ഷം ഇതേകാലയളവില്‍ 15,066 കോടി രൂപയായിരുന്നു ഓഹരി അധിഷ്ഠിത ഇടിഎഫുകള്‍ കൈകാര്യം ചെയ്തിരുന്ന ആസ്തി. റീട്ടെയില്‍ നിക്ഷേപകര്‍ക്കിടയില്‍ ഇടിഎഫുകളുടെ പ്രചാരം ഉയര്‍ന്നതിന് പുറമെ ഓഹരികളില്‍ ഇടിഎഫ് മാര്‍ഗത്തിലുടെ ഇപിഎഫ്ഒ ഉള്‍പ്പടെയുള്ള പെന്‍ഷന്‍ ഫണ്ടുകള്‍ നിക്ഷേപപം നടത്താന്‍ തുടങ്ങിയതും ആസ്തി അടിത്തറ ഉയരുന്നതിന് കാരണമായി. നിലവില്‍ 47 ഓഹരി അധിഷ്ഠിത ഇടിഎഫുകള്‍ എക്‌സ്‌ചേഞ്ചുകളില്‍ ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഇതില്‍ 34 നാലെണ്ണം നിഫ്റ്റി അടിസ്ഥാനമാക്കിയുള്ളതാണ്. നിഫ്റ്റി സൂചിക പിന്തുടരുന്ന ഇക്വിറ്റി ഇടിഎഫുകള്‍ കൈകാര്യം ചെയ്യുന്ന ആസ്തി കഴിഞ്ഞ സാമ്പത്തിക വര്‍ഷം അവസാനത്തോടെ 36,803 കോടിയായി ഉയര്‍ന്നു. മുന്‍ വര്‍ഷം ഇതേകാലയളവിലിത് 12,865 കോടിയായിരുന്നു.ഇക്വിറ്റി ഇടിഎഫുകളില്‍ വ്യാപാരം നടത്തുന്ന റീട്ടെയില്‍ നിക്ഷേപകരുടെ എണ്ണത്തില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 82 ശതമാനം വര്‍ധന ഉണ്ടായി.