- ഗതാഗത കുരുക്കുമൂലം പ്രതിവര്‍ഷം നഷ്ടമാകുന്നത് 22 ദശലക്ഷം ഡോളര്‍Posted 2 mins ago
- രാജ്യത്ത് ഏകീകൃത റോഡ് നികുതി ഏർപ്പെടുത്തുവാൻ നീക്കം; ശക്തമായ എതിര്‍പ്പുമായി കേരളംPosted 7 mins ago
- ഡീസല്‍ കാറുകളുടെ നികുതി രണ്ട് ശതമാനം വര്‍ധിപ്പിക്കുന്നുPosted 18 mins ago
- നാലാംപാദത്തില്‍ ടിസിഎസിന്റെ വരുമാന വളര്‍ച്ച ശക്തം. ഓഹരികള്‍ റെക്കോഡ് ഉയരത്തില്‍Posted 17 hours ago
- രാജ്യത്തെ സ്റ്റീല്‍ ഉത്പാദനം റെക്കോഡ് ഉയരത്തില്‍Posted 18 hours ago
- റിലയന്‍സ് പവറിന്റെ ലാഭത്തില്‍ 16% വര്‍ധനPosted 18 hours ago
ഇത്തിഹാദ് എയര്വേയ്സില് മൊബൈല്‍ ബോര്‍ഡിംഗ് പാസ്സ്

കൊച്ചി : യു.എ.ഇ.യുടെ ദേശീയ വിമാന കമ്പനിയായ ഇത്തിഹാദ് എയര്‍വേയ്സ് തിരഞ്ഞെടുത്ത റൂട്ടുകളില്‍ മൊബൈല്‍ ബോര്‍ഡിംഗ് പാസ്സ് സംവിധാനം ഏര്‍പ്പെടുത്തി. മൊബൈലിലൂടെ ഓണ്‍ലൈനായി ചെക്ക് ഇന്‍ ചെയ്യുന്നവര്‍ക്കാണ് ഈ സംവിധാനം.
കൂടുതല്‍ ചെക്ക് ഇന്‍ സേവനങ്ങളില്‍ നിന്ന് തിരഞ്ഞെടുക്കുവാനുള്ള സ്വാതന്ത്ര്യം, ബോര്‍ഡിംഗ് പാസ്സ് നഷ്ടപ്പെടും എന്ന പേടി ഒഴിവാക്കുക, ഒന്നിലധികം പാസ്സുകള്‍ മൊബൈലില്‍ സൂക്ഷിക്കുക, കടലാസിന്റെ പാഴ്ചെലവ് കുറയ്ക്കുക എന്നിവ സാധ്യമാകും. വിമാനത്തില്‍ കയറുകയും യാത്ര ആരംഭിക്കുകയും ചെയ്യുന്നതുവരെയുള്ള ഘട്ടം ഇതിലൂടെ ലഘൂകരിക്കുവാന്‍ ഉദ്ദേശിക്കുന്നതായി കമ്പനിയുടെ ചീഫ് കമേര്‍ഷ്യല്‍ ഓഫീസര്‍ പീറ്റര്‍ ബാംഗാര്ട്ടനര് പറഞ്ഞു.
യാത്രക്കാരന്റെ പേര് കൂടാതെ സീറ്റ്, ഫ്ളൈറ്റ്, ഗേറ്റ് നമ്പറുകള്‍, ബാര്‍കോഡ് എന്നിവ ഇതിലുണ്ടാകും.
പ്രാരംഭമായി മൊബൈല്‍ ബോര്‍ഡിംഗ് പാസ്സ് റീഡറുകള്‍ സജ്ജമാക്കിയിരിക്കുന്നത് ലണ്ടന്‍ ഹീത്രു, മാന്‍ ചെസ്റ്റര്‍, ദോഹ, കൊളംബോ, ദമാം, ഡസ്സല്‍ഡോര്‍ഫ്, ഫ്രാങ്ക്ഫര്‍ട്ട്, സംപൗളോ, ഇസ്താന്‍ബുള്‍, മ്യുനിച്ച്, ടോക്കിയോ നരിറ്റ എന്നിവിടങ്ങളിലേക്കും, അബുദാബിയില്‍ നിന്ന് യു.എസ്.എ.യിലേക്ക് ഒഴികെയുള്ള സ്ഥലങ്ങളിലേക്കുമാണ്.