Don't miss

ഇന്ത്യന്‍ എനര്‍ജി എക്‌സ്‌ചേഞ്ച് ഈ വര്‍ഷം ഐപിഒ വിപണിയിലെത്തിയേക്കും

By on May 10, 2017

മുംബൈ: ഇന്ത്യന്‍ എര്‍ജി എക്‌സ്‌ചേഞ്ചിന് ഈ സാമ്പത്തിക വര്‍ഷം പ്രഥമ ഓഹരി വില്‍പ്പന നടത്താന്‍ പദ്ധതി . ഐപിഒയിലുടെ കമ്പനിയിലെ പൊതു ഓഹരി പങ്കാളിത്തം 25 ശതമാനമായി ഉയര്‍ത്താനാണ് ലക്ഷ്യമിടുന്നത്. നിലവിലുള്ള നിക്ഷേപകര്‍ക്ക് വിറ്റുമാറാനുള്ള അവസരവും ലഭിക്കും. എക്‌സ്‌ചേഞ്ച് നിലവില്‍ ലാഭകരമാണ് , പുതിയ മൂലധന സമാഹരണവും വിപുലീകരണവും നിലവില്‍ ലക്ഷ്യമിടുന്നില്ല.ആക്‌സിസ് ക്യാപിറ്റല്‍, കൊട്ടക് സെക്യൂരിറ്റീസ് എന്നിവരെ ഐപിഒയുടെ മെര്‍ച്ചന്റ് ബാങ്കര്‍മാരായി നിയമിച്ചു. ഏകദേശം 2,600 കോടി രൂപയോളം വരും ഐഇഎക്‌സിന്റെ മൂല്യം. നാഷണല്‍ സ്‌റ്റോക് എക്‌സ്‌ചേഞ്ചും നാഷണല്‍ കമ്മോഡിറ്റി ആന്‍ഡ് ഡെറിവേറ്റീവ്‌സ് എക്‌സ്‌ചേഞ്ചും പ്രൊമോട്ട് ചെയ്യുന്ന പവര്‍ എക്‌സ്‌ചേഞ്ച് ഇന്ത്യയാണ് ഐഇഎക്‌സിന്റെ ഈ രംഗത്തെ മുഖ്യ എതിരാളികള്‍. ഐഇഎക്‌സിന്റെ യഥാര്‍ത്ഥ പ്രൊമോട്ടര്‍മാര്‍ ഫിനാന്‍ഷ്യല്‍ ടെക്‌നോളജീസായിരുന്നു. ഗ്രൂപ്പ് സ്ഥാപനമായ നാഷണല്‍ സ്‌പോട്ട് എക്‌സ്‌ചേഞ്ചിന്റെ തട്ടിപ്പ് കണ്ടെത്തിയതിനെ തുടര്‍ന്ന് ഫിനാന്‍ഷ്യല്‍ ടെക്‌നോളജീസ് ഇന്ത്യ് 2014 ല്‍ ഐഇഎക്‌സില്‍ നിന്നും പിന്‍മാറാന്‍ നിര്‍ബന്ധിതരായി.