ഇന്ത്യന്‍ എനര്‍ജി എക്‌സ്‌ചേഞ്ച് ഒക്ടോബര്‍ 23ന് ലിസ്റ്റ് ചെയ്യും

By on October 19, 2017

മുംബൈ: ഇന്ത്യന്‍ എനര്‍ജി എക്‌സ്‌ചേഞ്ചിന്റെ ഓഹരികള്‍ ഒക്ടോബര്‍ 23ന് സ്‌റ്റോക് എക്‌സ്‌ചേഞ്ചുകളില്‍ ലിസ്റ്റ്‌ചെയ്യും. പ്രൈസ് ബാന്‍ഡിലെ താഴ്ന്ന നിരക്കായ 1,650 രൂപയാണ് ഇഷ്യു വിലയായി നിശ്ചയിച്ചിരിക്കുന്നത്. ഇന്ത്യന്‍ എനര്‍ജി എക്‌സചേഞ്ചിന്റെ പ്രഥമ ഓഹരി വില്‍പ്പനയ്ക്ക് നിക്ഷേപകരില്‍ നിന്നും മികച്ച പ്രതികരണം ലഭിച്ചിരുന്നു. ഇഷ്യു 2.28 മടങ്ങ് അധിക വിതരണം ചെയ്യപ്പെട്ടു. ഇന്ത്യയിലെ ഒരു പവര്‍ എക്‌സ്‌ചേഞ്ചിന്റെ ആദ്യ ഐപിഒ ആയിരുന്നു ഇത്. ഐപിഒയില്‍ 52,75,889 ഓഹരികളാണ് ഇഷ്യുചെയ്തത്. എന്നാല്‍ അവസാന ദിവസം 1.2 കോടി ഓഹരികള്‍ക്ക് ബിഡ് ലഭിച്ചു. ക്വാളിഫൈഡ് ഇന്‍സ്റ്റിറ്റിയൂഷണല്‍ ബയേഴ്‌സിനായുള്ള ഓഹരികള്‍ 2.56 മടങ്ങ് അധിക വിതരണം ചെയ്യപ്പെട്ടു. ചില്ലറ നിക്ഷേപകര്‍ക്കായുള്ള ഓഹരികള്‍ 2.61 മടങ്ങ് അധിക വിതരണം ചെയ്യപ്പെട്ടു. ഈ മാസം 9മുതല്‍ 11 വരെയായിരുന്നു ഇന്ത്യന്‍ എനര്‍ജി എക്‌സ്‌ചേഞ്ചിന്റെ ഐപിഒ. ഇഷ്യുവിന്റെ പ്രൈസ് ബാന്‍ഡ് പ്രതി ഓഹരി 1,645-1,650 രൂപ ആണ് നിശ്ചയിച്ചത്. ആക്‌സിസ് ക്യാപിറ്റല്‍, കൊട്ടക് മഹീന്ദ്ര ക്യാപിറ്റല്‍ കമ്പനി, ഐഐഎഫ്എല്‍ ഹോള്‍ഡിങ്‌സ് എന്നിവരാണ് ഇഷ്യുവിന്റെ ബുക്ക് റണ്ണിങ് ലീഡ് മാനേജര്‍മാര്‍.

 

 

Follow Us