ഇന്ത്യന്‍ ബാങ്കിന്റെ ലാഭത്തില്‍ 278% വളര്‍ച്ച

By on April 25, 2017

മുംബൈ: ജനുവരി- മാര്‍ച്ച് പാദത്തില്‍ ഇന്ത്യന്‍ ബാങ്ക് 278.39 ശതമാനം ലാഭ വളര്‍ച്ച രേഖപെടുത്തി. മാര്‍ച്ച് പാദത്തില്‍ ബാങ്കിന്റെ ലാഭം 319.40 കോടി രൂപയാണ്. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ബാങ്കിന്റെ ലാഭം 84.49 കോടി രൂപയായിരുന്നു.ബാങ്കിന്റെ അറ്റ പലിശ വരുമാനത്തില്‍ 22 ശതമാനവും ഇതര വരുമാനത്തില്‍ 22-25 ശതമാനവും വളര്‍ച്ച ഉണ്ടായി.മാര്‍ച്ച് പാദത്തില്‍ ബാങ്കിന്റെ മൊത്തം വരുമാനം 4601.88 കോടിയായി ഉയര്‍ന്നു. മുന്‍ വര്‍ഷം ഇതേകാലയളവിലിത് 4512.18 കോടി രൂപയായിരുന്നു.ഈ സാമ്പത്തിക വര്‍ഷം 11.5-12 ശതമാനം ബിസിനസ്സ് വളര്‍ച്ചയാണ് ബാങ്ക് ലക്ഷ്യമിടുന്നത്. നിലവിലെ 7.47 ശതമാനത്തില്‍ നിന്നും മൊത്തം നിഷ്‌ക്രിയ ആസ്തി 5 ശതമാനത്തിന് താഴേക്ക് എത്തിക്കാനും ബാങ്ക് ലക്ഷ്യമിടുന്നുണ്ട്. അറ്റ നിഷ്‌ക്രിയ ആസ്തി നിലവിലെ 4.39 ശതമാനത്തില്‍ നിന്നും 3 ശതമാനത്തിന് താഴെ കൊണ്ടുവരാനാണ് ലക്ഷ്യമിടുന്നത്. ഫോളോ ഓണ്‍ ഓഫര്‍ തുടങ്ങാന്‍ ബാങ്കിന് പദ്ധതി ഉണ്ട്. ബാങ്കിലെ സര്‍ക്കാരിന്റെ ഓഹരി വിഹിതം 70 ശതമാനമായി കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണിത്. നിലവില്‍ 85 ശതമാനമാണ് ഇന്ത്യന്‍ ബാങ്കിലെ സര്‍ക്കാരിന്റെ ഓഹരി വിഹിതം.മാര്‍ച്ച് പാദ ലാഭത്തില്‍ മൂന്ന് മടങ്ങോളം വളര്‍ച്ച നേടിയതിനെ തുടര്‍ന്ന് ഇന്ത്യന്‍ ബാങ്കിന്റെ ഓഹരികളില്‍ വന്‍ മുന്നേറ്റം ഉണ്ടായി.

Follow Us