Don't miss

ഇന്ത്യയിലെ സ്മാര്‍ട് ഫോണ്‍ വില്‍പ്പനയില്‍ 4.7% വര്‍ധന

By on May 17, 2017
mjQLbgmxYAt6gvbK83KRLF

ന്യൂഡല്‍ഹി: ഇന്ത്യന്‍ സ്മാര്‍ട് ഫോണ്‍ വിപണി കറന്‍സി നിരോധനത്തിന്റെ പ്രത്യാഘാതങ്ങളില്‍ നിന്നും കരകയറി തുടങ്ങി. ഈ വര്‍ഷം ജനുവരി -മാര്‍ച്ച് പാദത്തില്‍ രാജ്യത്തെ സ്മാര്‍ട് ഫോണ്‍ വില്‍പ്പന 4.7 ശതമാനം ഉയര്‍ന്ന് 27 ദശലക്ഷം യൂണിറ്റായി. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ആദ്യ പാദത്തില്‍ സ്മാര്‍ട് ഫോണ്‍ ഇറക്കുമതിയില്‍ 14.8 ശതമാനം വളര്‍ച്ച ഉണ്ടായി. നവംബറില്‍ സര്‍ക്കാര്‍ കറന്‍സി നിരോധനം പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ആപാദത്തില്‍ സ്മാര്‍ട് ഫോണ്‍ വില്‍പ്പനയില്‍ 20 ശതമാനം ഇടിവ് രേഖപെടുത്തിയിരുന്നു. ഡിജിറ്റല്‍ പേയ്‌മെന്റിന്റെ പ്രചാരം ഉയര്‍ന്നതും പണമിടപാട് വീണ്ടും ശക്തമായതും രാജ്യത്തെ സ്മാര്‍ട് ഫോണ്‍ വില്‍പ്പന വീണ്ടും ഉയരുന്നതിന് കാരണമായി. ഇന്ത്യന്‍ സ്മാര്‍ട് ഫോണ്‍ വിപണിയില്‍ ചൈനീസ് കമ്പനികളുടെ സാന്നിദ്ധ്യം ശക്തമാണ് . മൊത്തം ഇറക്കുമതിയുടെ 51 .4 ശതമാനമാണ് ചൈനീസ് ഹാന്‍ഡ് സെറ്റുകള്‍ക്ക് സ്വന്തം. 4ജി വിഭാഗത്തിലെ ഭൂരിഭാഗവും ചൈനീസ് കമ്പനികള്‍ നിലവില്‍ സ്വന്തമാക്കിയിരിക്കുകയാണ്. സാംസങിന്റെ കൈവശമാണ് 28.1 ശതമാനം വിപണി വിഹിതം. ക്‌സിയോമിയുടെ വിപണി വിഹിതം 14.2 ശതമാനമാണ്. വിവോ യുടെ വിപണി വിഹിതം 10.5 ശതമാനവും ലെനോവയുടെ വിപണി വിഹിതം 9.5 ശതമാനവും ഒപ്പോയുടെ വിപണി വിഹിതം 9.3 ശതമാനവും ആണ്.