Don't miss

ഇന്ത്യയില്‍ വിമാനയാത്ര ഓട്ടോ യാത്രയെക്കാള്‍ ലാഭകരം: മന്ത്രി ജയന്ത് സിന്‍ഹ

By on February 6, 2018

ഇന്‍ഡോര്‍: കിലോമീറ്റര്‍ കണക്ക് നോക്കുകയാണെങ്കില്‍ ഇന്ത്യയില്‍ വിമാനയാത്രക്ക് ഒട്ടോസവാരിയുടെ നിരക്കിനെക്കാള്‍ കുറവാണെന്ന് വ്യോമയാന സഹമന്ത്രി ജയന്ത് സിന്‍ഹ. ചിലര്‍ക്ക് ഞാന്‍ പറയുന്നത് ഭ്രാന്തായി തോന്നാമെങ്കിലും കണക്ക് നോക്കിയാല്‍ വസ്തുതയാണെന്ന് നിങ്ങള്‍ക്ക് മനസിലാകുമെന്നും അദ്ദേഹം പറഞ്ഞു.ഇന്‍ഡോര്‍ മാനേജ്‌മെന്റ് അസോസിയേഷന്റെ 27 ാമത് രാജ്യാന്തര കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്‍ഡോറില്‍ നിന്ന് ഡല്‍ഹിയിലേക്ക് വിമാന യാത്രക്ക് ചെലവാകുന്നത് കിലോമീറ്ററിന് അഞ്ചു രൂപയാണ്. പക്ഷെ നഗരത്തില്‍ ഒന്ന് കറങ്ങാന്‍ മാത്രം ഓട്ടോറിക്ഷ വിളിക്കുകയാണെങ്കില്‍ മിനിമം ചാര്‍ജ്ജായി എട്ട് രൂപ മുതല്‍ പത്തുരൂപ വരെ മുടക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.ഇന്ന് പലരും യാത്രക്കായി വിമാനങ്ങള്‍ തിരഞ്ഞെടുക്കുന്നത് ഇന്ത്യയില്‍ വിമാന യാത്രാ ചെലവ് കുറവായതു കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. ഇതറിയാവുന്നതു കൊണ്ടാണ് ഇന്ന് സാധാരണ ചെരുപ്പിട്ട് യാത്ര ചെയ്യുന്നവര്‍ പോലും വിമാനങ്ങളെയാണ് ആശ്രയിക്കുന്നതെന്ന് ധനമന്ത്രി പറഞ്ഞത്.
നാല് വര്‍ഷങ്ങള്‍ക്ക് മുന്‍പ് 11 കോടി ജനങ്ങളാണ് വിമാനയാത്ര തിരഞ്ഞെടുത്തിരുന്നെങ്കില്‍ ഇന്നത് 20 കോടിയിലെത്തിക്കഴിഞ്ഞു. വരും വര്‍ഷങ്ങളില്‍ ഇത് അഞ്ചിരട്ടി വര്‍ധിച്ച് 100 കോടിയിലെത്തുമെന്നാണ് പ്രതീക്ഷയെന്നും കേന്ദ്രമന്ത്രി പറഞ്ഞു.പൊക്കുവടയുണ്ടാക്കി വില്‍ക്കുന്നവര്‍ക്ക് പ്രതിദിനം 200 രൂപ വരുമാനമുണ്ടെന്ന പ്രധാനമന്ത്രിയുടെ പ്രസ്ഥാവനയെ വിമര്‍ശിച്ചവരെയും ജയന്ത് സിന്‍ഹ വെറുതെ വിട്ടില്ല. എല്ലാവരും പൊക്കുവട സാമ്പത്തിക ശാസ്ത്രമെന്ന് പറഞ്ഞ് പ്രധാനമന്ത്രിയുടെ പ്രസ്താവനയെ കളിയാക്കുകയാണ്. പൊക്കുവടയുണ്ടാക്കി വില്‍ക്കുന്നവര്‍ക്ക് നാളെ മകഡോണാള്‍ഡ് പോലൊരു ഫാസ്റ്റ്ഫുഡ് ശൃംഖലയുണ്ടാക്കാന്‍ കഴിയില്ലെന്നാര് കണ്ടു എന്നും വേ്യാമയാനമന്ത്രി ചോദിച്ചു.

Follow Us