Don't miss

ഇന്ത്യയോട് പ്രേമം തീരാതെ ആലിബാബ;ബിഗ്ബാസ്‌കറ്റിന്റെ ഓഹരികള്‍ ഏറ്റെടുക്കുന്നു

By on November 14, 2017

ന്യൂഡല്‍ഹി: ചൈനീസ് ഇ-കൊമേഴ്‌സ് സ്ഥാപനമായ ആലിബാബ ഓണ്‍ലൈന്‍ ഗ്രോസറി പ്ലാറ്റ്‌ഫോമായ ബിഗ്ബാസ്‌കറ്റിന്റെ ഓഹരികള്‍ ലക്ഷ്യമിടുന്നു. ബിഗ്ബാസ്‌ക്കറ്റിന്റെ ഓഹരികള്‍ ഏറ്റെടുക്കുന്നതിന് സിസിഐ( കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ) യുടെ അനുമതി തേടിയിരിക്കുകയാണ് അലീബാബ.
എന്നാല്‍ അലീബാബയുടെ നിര്‍ദ്ദിഷ്ട നിക്ഷേപം സംബന്ധിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല. ഇടപാടിന്റെ മൂല്യം എത്രയാണന്നും എത്ര ഓഹരികള്‍ ഏറ്റെടുക്കുന്നുണ്ട് എന്നും സംബന്ധിച്ചുള്ള വിവരങ്ങള്‍ ലഭ്യമാക്കാന്‍ കമ്പനികള്‍ ഇപ്പോള്‍ തയ്യാറായിട്ടില്ല.

ആലിബാബയും പേടിഎംമാളും ഓഹരികള്‍ ഏറ്റെടുക്കുന്നത് സംബന്ധിച്ച് ബിഗ്ബാസ്‌കറ്റുമായി ചര്‍ച്ചകള്‍ നടത്തുന്നതായി. ഈ വര്‍ഷം തുടക്കത്തില്‍ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. 200 ദശലക്ഷം ഡോളറിന്റെ ഓഹരികള്‍ ഏറ്റെടുത്തേക്കും എന്നായിരുന്നു അന്ന് ലഭിച്ചിരുന്ന സൂചന. ബിഗ്ബാസ്‌ക്കറ്റില്‍ നിക്ഷേപം നടത്തുന്നതിലൂടെ മുഖ്യ എതിരാളികളായ ആമസോണിനോടുള്ള മത്സരം ശക്തമാക്കാന്‍ ആലിബാബയ്ക്ക് കഴിയും. അതേസമയം പേടിഎമ്മിനെ സംബന്ധിച്ച് ഇന്ത്യന്‍ ഇ കൊമേഴ്‌സ് മേഖലയിലെ കമ്പനിയുടെ സാന്നിദ്ധ്യം കൂടുതല്‍ ശക്തമാക്കാന്‍ ഈ ഇടപാട് സഹായിക്കും.

ബാംഗ്ലൂര്‍, ഹൈദരബാദ്, പൂണെ, മുംബൈ, ചെന്നൈ, ഡെല്‍ഹി, അഹമ്മദാബാദ്, പാട്‌ന, കൊല്‍ക്കത്ത ,ജയ്പ്പൂര്‍, വിജയവാഡ, ഇന്‍ഡോര്‍, പഞ്ചാബ്, ലക്‌നൗ എന്നീ സ്ഥലങ്ങളില്‍ ബിഗ്ബാസ്‌കറ്റിന് സാന്നിദ്ധ്യമുണ്ട്.
ഇന്ത്യയിലെ ഓണ്‍ലൈന്‍ ഗ്രോസറി മാര്‍ക്കറ്റ് അടുത്ത സാമ്പത്തിക വര്‍ഷത്തോടെ 2.7 ബില്യണ്‍ ഡോളറിന്റേതാകുമെന്നാണ് പ്രതീക്ഷ.

 

Leave a Reply

Your email address will not be published. Required fields are marked *

Enable Google Transliteration.(To type in English, press Ctrl+g)