Don't miss

ഇന്ത്യാ പോസ്റ്റ് പെയ്‌മെന്റ്‌സ് ബാങ്ക് ഏപ്രിലില്‍ ആരംഭിക്കും

By on February 12, 2018

രാജ്യ വ്യാപകമായി ഇന്ത്യന്‍ പോസ്റ്റ് പേയ്‌മെന്റ്‌സ് ബാങ്ക് ഏപ്രില്‍ മാസം മുതല്‍ പ്രവര്‍ത്തനമാരംഭിക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. അതിനാല്‍ ഇന്ത്യാ പോസ്റ്റ് പെയ്‌മെന്റ്‌സ് ബാങ്ക് (ഐപിപിബി) വിപുലീകരണ പരിപാടികള്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതു പോലെ സമയ പരിധി നീട്ടാന്‍ തീരുമാനമെടുത്തിട്ടില്ലെന്നും സര്‍ക്കാര്‍ വ്യത്തങ്ങള്‍ വ്യക്തമാക്കി. വിപുലീകരണം പൂര്‍ത്തിയായാല്‍ രാജ്യത്തെ ഏറ്റവും വലിയ സാമ്പത്തിക നെറ്റ്!വര്‍ക്കായി മാറും ഇന്ത്യന്‍ പോസ്റ്റ് പെയ്‌മെന്റ്‌സ് ബാങ്ക്.
പെയ്‌മെന്റ്‌സ് ബാങ്കിന്റെ സേവനങ്ങള്‍ പോസ്റ്റ് ഓഫീസുകള്‍ മൊബൈല്‍ ഫോണ്‍, എടിഎമ്മുകള്‍, പിഒഎസ്, ഡിജിറ്റല്‍ പേയ്‌മെന്റുകള്‍ എന്നിവയുമായും ബന്ധിപ്പിക്കാന്‍ കഴിയും.പണം ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് അയയ്ക്കല്‍, നിക്ഷേപം സ്വീകരിക്കല്‍, ഇന്റര്‍നെറ്റ് ബാങ്കിങ് തുടങ്ങിയ സേവനങ്ങളും പേയ്‌മെന്റ്‌സ് ബാങ്കിലൂടെ നടത്താന്‍ കഴിയും. മ്യൂച്ച്‌വല്‍ ഫണ്ടുകള്‍, ഇന്‍ഷൂറന്‍സ്, പെന്‍ഷന്‍ എന്നീ സേവനങ്ങളും പോസ്റ്റല്‍ ബാങ്കിലൂടെ നടത്താം. 1,450 കോടി പദ്ധതിയ്ക്കായി ഈ വര്‍ഷം നിക്ഷേപിക്കുമെന്ന് പോസ്റ്റല്‍ സെക്രട്ടറി അനന്ത നാരായണ്‍ നന്ദ കഴിഞ്ഞ ദിവസം വ്യക്തമാക്കി പറഞ്ഞു.

#Indiapost,#Paymentbank

Follow Us