ഇന്ത്യ ഈ വര്‍ഷം 7.3% വളര്‍ച്ച നേടുമെന്ന് ലോകബാങ്ക്

By on April 17, 2018

ന്യൂഏജ് ന്യൂസ്

ന്യൂഡല്‍ഹി: ഇന്ത്യ ഈ വര്‍ഷം 7.3 ശതമാനം വളര്‍ച്ചാ നിരക്ക് കൈവരിക്കുമെന്ന് ലോകബാങ്ക് പ്രതീക്ഷ പ്രകടിപ്പിച്ചു. 2019 ലും 2020 ലും 7.5 ശതമനം ആയിരിക്കും രാജ്യത്തിന്റെ വളര്‍ച്ച നിരക്ക് എന്നാണ് ലോകബാങ്കിന്റെ അനുമാനം. കറന്‍സി നിരോധനത്തിന്റെയും ജിഎസ്ടിയുടെയും പ്രത്യാഘാതങ്ങളില്‍ നിന്നും രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ തിരിച്ചെത്തി തുടങ്ങിയതിന്റെ സൂചനയാണിതെന്നും ലോകബാങ്ക് അറിയിച്ചു.
‘ രാജ്യത്തിന്റെ വളര്‍ച്ച 2017 ല്‍ 6.7 ശതമാനം ആയിരുന്നു. 2018 ല്‍ ഇത് 7.3 ശതമാനമാകുമെന്നാണ് പ്രതീക്ഷ. സ്വകാര്യമേഖലയില്‍ നിന്നുള്ള നിക്ഷേപത്തിലും ഉപഭോഗത്തിലും സ്ഥിരയാര്‍ന്ന തിരിച്ച് വരവ് പ്രകടമാകുന്നുണ്ട് . ഇത് വളര്‍ച്ചയ്ക്ക് പിന്തുണ നല്‍കും ‘ ലോകബാങ്കിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
ആഗോള വളര്‍ച്ചയുടെ പ്രയോജനം നേടുന്നതിനായി ഇന്ത്യ നിക്ഷേപവും കയറ്റുമതിയും ഊര്‍ജിതമാക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
രാജ്യത്ത് നടപ്പാക്കിയ കറന്‍സി നിരോധനവും ജിഎസ്ടിയും സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലാകാന്‍ കാരണമായതായി റിപ്പോര്‍ട്ടില്‍ പറയുന്നു. പല മേഖലകളുടെയും വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കാന്‍ ഇത് കാരണമായതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Enable Google Transliteration.(To type in English, press Ctrl+g)

Follow Us