Don't miss

ഇന്ദ്രാ ന്യൂയി ഐ.സി.സിയുടെ ആദ്യ വനിതാ സ്വതന്ത്ര ഡയറക്ടര്‍

By on February 12, 2018

ഇന്ത്യക്കാരി ആയ ഇന്ദ്രാ ന്യൂയി പെപ്‌സികോയുടെ ചെയര്‍മാനും സി.ഇ.ഒയും ആണ്.

ദുബായ്: പുരുഷ കേന്ദ്രീകൃതമായ ക്രിക്കറ്റിലും വനിതാ മുന്നേറ്റം. പുരുഷന്മാരുടെ ടീമുകള്‍ക്കൊപ്പം തന്നെ വനിതാ ടീമിനും പ്രാധാന്യം ലഭിക്കുന്ന കാലത്ത് മാറ്റത്തിന്റെ കാറ്റുമായി ഐ.സി.സിയും. രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിന്റെ സ്വതരന്ത ചുമതലയുള്ള ഡയറക് സ്ഥാനത്തേക്ക് ഇതാദ്യമായി ഒരു വനിത. പെപ്‌സികോയുടെ ചെയര്‍മാനും സി.ഇ.ഒയും ഇന്ത്യക്കാരിയുമായ ഇന്ദ്രാ ന്യൂയിയാണ് ഈ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.
ഐ.സി.സിയുടെ ഘടന മാറ്റത്തിന്റെ ഭാഗമായാണ് ഇന്ദ്ര സ്വതന്ത്ര ചുമതലയുള്ള ഡയറക്ടര്‍ സ്ഥാനത്തേയ്ക്ക് നിയമിതയാകുന്നത്. ലോകത്തിലെ കരുത്തരായ സ്ത്രീകളുടെ പട്ടികയിലെ സ്ഥിരം സാന്നിധ്യമാണ് ഇവര്‍. ഇന്ദ്രയെ നിറഞ്ഞ ഹൃദയത്തോടെ സ്വാഗതം ചെയ്യുന്നുവെന്ന് ഐ.സി.സി. ചെയര്‍മാന്‍ ശശാങ്ക് മനോഹര്‍ പ്രതികരിച്ചു. ക്രിക്കറ്റിന്റെ രാജ്യാന്തര നിലവാരത്തിന് ചേരുന്ന മാറ്റങ്ങള്‍ വരുത്തുന്നതിന് ഇന്ദ്രയുടെ സംഭാവനകള്‍ നിര്‍ണായകമാകുമെന്ന് അദ്ദേഹം വിലയിരുത്തി. രണ്ടു വര്‍ഷമാണ് ഇന്ദ്രയുടെ പ്രവര്‍ത്തന കാലം. പിന്നീട് രണ്ട് വര്‍ഷം വച്ച് കാലാവധി നീട്ടാനും സാധ്യതയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Enable Google Transliteration.(To type in English, press Ctrl+g)