Don't miss

ഇന്‍ഡസ് ഇന്‍ഡ് ബാങ്കിന്റെ ലാഭത്തില്‍ 25% വര്‍ധന

By on October 13, 2017
i1

മുംബൈ: സ്വകാര്യ മേഖലാ ബാങ്കായ ഇന്‍ഡസ് ഇന്‍ഡ് ബാങ്കിന്റെ ലാഭം ഈ സാമ്പത്തിക വര്‍ഷം രണ്ടാപാദത്തില്‍ 25 ശതമാനം ഉയര്‍ന്ന് 880.1 കോടി രൂപയായി. മുന്‍ വര്‍ഷം ഇതേകാലയളവില്‍ ബാങ്കിന്റെ  ലാഭം 704.3 കോടി രൂപയായിരുന്നു. സെപ്റ്റംബര്‍ പാദത്തില്‍ ബാങ്കിന്റെ അറ്റ പലിശ വരുമാനം 24.7 ശതമാനം ഉയര്‍ന്ന് 1,821 കോടി രൂപയായി.  മുന്‍ വര്‍ഷം ഇതേകാലയളവിലിത് 1,460.3 കോടി രൂപയായിരുന്നു. രണ്ടാംപാദത്തില്‍ ബാങ്കിന്റെ അറ്റ നിഷ്‌ക്രിയ ആസ്തി 537 കോടി രൂപയാണ്. മുന്‍ പാദത്തിലിത് 508.3 കോടി രൂപയായിരുന്നു. അതേസമയം മൊത്തം നിഷ്‌ക്രിയ ആസ്തി 1,271.7 കോടി രൂപയില്‍ നിന്നും 1,345.3 കോടി രൂപയായി.

 

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>

Enable Google Transliteration.(To type in English, press Ctrl+g)