Don't miss

ഇലക്ട്രിക് ഇരുചക്ര വാഹനം പുറത്തിറക്കാന്‍ ടിവിഎസ്

By on September 18, 2017

ന്യൂഡല്‍ഹി: ആഭ്യന്തര വിപണിയില്‍ ഉടന്‍ ഇലക്ട്രിക് ഇരുചക്ര വാഹനം പുറത്തിറക്കാന്‍ ടിവിഎസ് മോട്ടോര്‍ ലക്ഷ്യമിടുന്നു. ഇതിനു വേണ്ടിയുള്ള പ്രവര്‍ത്തനത്തിലാണ് കഴിഞ്ഞ ഏതാനം നാളുകളിലായി കമ്പനി. ഇന്ത്യന്‍ വിപണിയിലെ ഇലക്ട്രിക് വാഹന വിപണിയുടെ സാധ്യത മുന്നില്‍ കണ്ടു കൊണ്ടാണ് ടിവിഎസ് മോട്ടോറിന്റെ പുതിയ നീക്കം. ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്ന തരത്തിലുള്ള വാഹനം ആയിരിക്കും പുറത്തിറക്കുക എന്ന് കമ്പനി അവകാശപ്പെട്ടു. എന്നാല്‍, ഇലക്ട്രിക് വാഹനം പുറത്തിറക്കുന്ന സമയപരിധി സംബന്ധിച്ച് കൂടുതല്‍ വിശദീകരണം നടത്തിയിട്ടില്ല കമ്പനി. ഇലക്ട്രിക് വിഭാഗത്തില്‍ സ്‌കൂട്ടറും ബൈക്കും പുറത്തിറക്കാന്‍ കമ്പനി ലക്ഷ്യമിടുന്നുണ്ട്. നിലവില്‍ ഹീറോ ഇലക്ട്രിക്കും ലോഹിയയും ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂട്ടറുകള്‍ ഇന്ത്യന്‍ വിപണിയില്‍ വില്‍ക്കുന്നുണ്ട്. ഹീറോ മോട്ടോര്‍ കോര്‍പ്, ബജാജ് ഓട്ടോ പോലുള്ള മുന്‍ നിര കമ്പനികളും ഇലക്ട്രിക ഇരുചക്ര വാഹന വിഭാഗത്തിലേക്ക് പ്രവേശക്കാന്‍ താല്‍പര്യം കാണിച്ചിട്ടുണ്ട്. ആഭ്യന്തര ഇരുചക്ര വാഹന വിഭാഗത്തില്‍ 15 ശതമാനത്തിന് അടുത്താണ് ടിവിഎസ് മോട്ടോറിന്റെ വിപണി വിഹിതം . ഹീറോ മോട്ടോര്‍ കോര്‍പും ഹോണ്ട മോട്ടോര്‍ സൈക്കിള്‍& സ്‌കൂട്ടറുമാണ് വിപണിയില്‍ മുന്നില്‍ നില്‍ക്കുന്നത്. സ്‌കൂട്ടര്‍ വിപണിയില്‍ രണ്ടാംസ്ഥാനം നേടിയെടുക്കാനുള്ള ശ്രമങ്ങളാണ് ടിവിഎസിന്റെ ഭാഗത്തു നിന്നും ഉണ്ടായി കൊണ്ടിരിക്കുന്നത്.