Don't miss

ഈവര്‍ഷം ഇന്ത്യ വിട്ടത് 7,000 അതിസമ്പന്നര്‍

By on February 6, 2018

ന്യൂഡല്‍ഹി: 2017 ല്‍ ഇന്ത്യവിട്ടത് ഏഴായിരം ലക്ഷപ്രഭുക്കള്‍. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 16 ശതമാനം കൂടുതലാണ് ലക്ഷപ്രഭുക്കളുടെ കൊഴിഞ്ഞുപോക്ക്. ‘ന്യൂവേള്‍ഡ് വെല്‍ത്ത്’ എന്ന ഗവേഷണ സ്ഥാപനം പറയുന്ന കണക്കനുസരിച്ച് 2017 ല്‍ ചൈന വിട്ടൊഴിഞ്ഞത് 10,000 കോടീശ്വരന്‍മാരാണ്. അതിസമ്പന്നരുടെ കൊഴിഞ്ഞുപോക്കിന്റെ കാര്യത്തില്‍ തുര്‍ക്കി, യു.കെ, ഫ്രാന്‍സ് റഷ്യ എന്നിവരാണ് തൊട്ടുപിന്നിലുള്ളത്.കഴിഞ്ഞ പത്തുവര്‍ഷക്കാലത്തിനിടെ സമ്പന്നരുടെ കാര്യത്തില്‍ ഓസ്‌ട്രേലിയയാണ് മുന്നില്‍. ചൈനയില്‍ നിന്ന് ഏറ്റവും കൂടുതല്‍ സമ്പന്നര്‍ അമേരിക്ക, കാനഡ, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലേക്കാണ് ചേക്കേറിയത്. ഇന്ത്യയില്‍ നിന്നുള്ള സമ്പന്നര്‍ അമേരിക്ക, കാനഡ, ഓസ്‌ട്രേലിയ ന്യൂസിലന്‍ഡ് എന്നീ രാജ്യങ്ങളിലേക്കും ഇന്ത്യവിട്ട് ചേക്കേറി.കഴിഞ്ഞ പത്തുവര്‍ഷത്തെ കണക്കെടുത്താല്‍ സമ്പന്നരുടെ കാര്യത്തില്‍ ഓസ്‌ട്രേലിയ 83 ശതമാനം നേട്ടം കൈവരിച്ചപ്പോള്‍ അമേരിക്കയില്‍ ഉണ്ടായ വളര്‍ച്ച 20 ശതമാനം മാത്രമാണ്. അതായത് ഒരു ശരാശരി ഓസ്‌ട്രേലിയക്കാരന്‍ ഒരു ശരാശരി അമേരിക്കക്കാരനെക്കാള്‍ സമ്പന്നന്‍ ആയിരിക്കും എന്നര്‍ഥം. സമ്പത്തിന്റെ കാര്യത്തില്‍ ഇന്ത്യ ആറാം സ്ഥാനത്താണ്.

Follow Us