Don't miss

ഈ വര്‍ഷം ഇന്ത്യന്‍ മാങ്ങകളുടെ കയറ്റുമതി 50,000 ടണ്‍ എത്തിയേക്കും

By on April 20, 2017
shutterstock_134565413_650

ന്യൂഡല്‍ഹി: ഈ സാമ്പത്തിക വര്‍ഷം ഇന്ത്യയില്‍ നിന്നുള്ള മാങ്ങയുടെ കയറ്റുമതി 50,000 ടണ്‍ എത്തിയേക്കും. ഡിമാന്‍ഡ് ശക്തമായതും ഗുണനിലവാരമുള്ള മാങ്ങയുടെ ലഭ്യതയും കയറ്റുമതി ഉയരാന്‍ കാരണമായതായി കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സിയായ അപെഡ പറഞ്ഞു.45,730 ടണ്‍ മാങ്ങ കയറ്റുമതി ചെയ്തു കഴിഞ്ഞു. അഗ്രികള്‍ച്ചറല്‍ ആന്‍ഡ് പ്രോസസ്സ്ഡ് ഫുഡ് പ്രോഡക്ട്‌സ് എക്‌സ്‌പോര്‍ട് ഡവലപ്‌മെന്റ് അതോറിറ്റി (അപെഡ)യില്‍ രജിസ്ട്രര്‍ ചെയ്തിട്ടുള്ള കയറ്റുമതി അനുസരിച്ചുള്ള കണക്കുകളാണിത്.ഈ മാസം ഇതുവരെ 200 ടണ്‍ മാങ്ങ കയറ്റുമതി ചെയ്തു കഴിഞ്ഞു. വരും ആഴ്ചകളില്‍ കയറ്റുമതി വീണ്ടും ഉയരുമെന്നാണ് പ്രതീക്ഷ എന്ന് അപെഡയിലെ ഉന്നത ഉദ്യോഗസ്ഥരില്‍ ഒരാള്‍ പറഞ്ഞു.

ഇതുവരെ കയറ്റുമതി ചെയ്തതില്‍ 131 ടണ്‍ യുഎസിലേക്കാണ് കയറ്റി അയച്ചത്. 42 ടണ്‍ മിഡില്‍ഈസ്റ്റിലേക്കും 18 ടണ്‍ യൂറോപ്യന്‍ യൂണിയനിലേക്കുമാണ് കയറ്റി അച്ചത്. ബെയ്ഗാന്‍പള്ളി, അല്‍ഫോന്‍സ, കേസര്‍ മാങ്ങളകളാണ് പ്രധാനമായും ഇന്ത്യയില്‍ നിന്നും കയറ്റി അയക്കുന്നത്.മികച്ച വിളവെടുപ്പും ഗുണ നിലവാരം ഉയര്‍ന്ന മാങ്ങകളുടെ ലഭ്യതയുമാണ് ഈ വര്‍ഷം കയറ്റുമതിക്ക് അനുകൂലമായത്. നിലവിലെ സാഹചര്യം തുടരുകയാണെങ്കില്‍ കഴിഞ്ഞ വര്‍ഷത്തെ കയറ്റുമതി ഈ വര്‍ഷം മറികടക്കാന്‍ കഴിയുമന്നാണ് പ്രതീക്ഷയെന്ന് അപെഡയിലെ ഉദ്യേഗസ്ഥന്‍ പറഞ്ഞു.ഇന്ത്യന്‍ മാങ്ങകള്‍ പുതിയ വിപണിയായ കൊറിയയിലേക്കും കയറ്റി അയച്ചു തുടങ്ങിയതും എണ്ണം ഉയരാന്‍ കാരണമാകും. ന്യൂസ്‌ലാന്‍ഡ്, ആസ്‌ട്രേലിയ, കൊറിയ എന്നിവിടങ്ങളിലേക്കുള്ള കയറ്റുമതിയില്‍ വര്‍ധന പ്രതീക്ഷിക്കുന്നുണ്ട്.തെക്ക് പടിഞ്ഞാറന്‍ മേഖലകളില്‍ നിന്നുള്ള മാങ്ങകള്‍ വിപണിയില്‍ എത്തി തുടങ്ങി. എന്നാല്‍ ഉത്തര്‍ പ്രദേശ് പോലുള്ള വടക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നും ജൂണ്‍ പകുതിയോടെ എത്തുകയുള്ളു. സര്‍ക്കാരിന്റെ കണക്കുകള്‍ പ്രകാരം ഈ വര്‍ഷം 19.21 ദശലക്ഷം ടണ്ണാണ് മാങ്ങയുടെ ഉത്പാദനം പ്രതീക്ഷിക്കുന്നത്. മുന്‍ വര്‍ഷമിത് 18.6 ദശലക്ഷം ടണ്‍ ആയിരുന്നു.