Don't miss

ഉത്പാദന മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ കുറഞ്ഞു

By on July 3, 2017

പിഎംഐ നാല് മാസത്തെ താഴ്ചയില്‍

ന്യൂഡല്‍ഹി: ജൂണില്‍ രാജ്യത്തെ ഉത്പാദന മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ കുറഞ്ഞു. ജിഎസ്ടി നടപ്പിലാക്കുന്നത് സംബന്ധിച്ചുള്ള ആശങ്കകള്‍ ആണ് ഉത്പാദന മേഖലയിലെ വളര്‍ച്ച കുറയാന്‍ പ്രധാന കാരണം. ഉത്പാദന മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ സൂചിപ്പിക്കുന്ന നിക്കി പര്‍ച്ചേഴ്‌സിങ് മാനേജേഴ്‌സ് ഇന്‍്ഡക്‌സ് (പിഎംഐ) ജൂണില്‍ നാല് മാസത്തെ താഴ്ചയിലേക്കെത്തി. രാജ്യത്തെ ചില മേഖകളില്‍ ഉണ്ടായ ജല ക്ഷാമവും വളര്‍ച്ചയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. മെയില്‍ 51.6 പോയിന്റിലായിരുന്ന പിഎംഐ ജൂണില്‍ 50.9 പോയിന്റിലേക്ക് എത്തി.പിഎംഐ 50 പോയിന്റിന് മുകളിലാണെങ്കില്‍ വളര്‍ച്ചയെയും താഴെയാണെങ്കില്‍ തളര്‍ച്ചയെയും ആണ് സൂചിപ്പിക്കുന്നത്. അതേസമയ ഏപ്രില്‍-ജൂണ്‍ കാലയളവിലെ പിഎംഐ 51.7 പോയിന്റില്‍ എത്തി. മുന്‍ പാദത്തില്‍ ഇത് 51.2 പോയിന്റിലായിരുന്നു. ഈ സാമ്പത്തിക വര്‍ഷം ആദ്യ പാദത്തില്‍ മുന്‍ സാമ്പത്തിക വര്‍ഷം അവസാന പാദത്തിലെ അപേക്ഷിച്ച് വളര്‍ച്ചപ്പെട്ടതായാണ് ഇത് സൂചിപ്പിക്കുന്നത്.ഇന്ത്യന്‍ നിര്‍മ്മിത ഉത്പന്നങ്ങള്‍ക്ക് വിദേശത്ത് നിന്നുള്ള ഡിമാന്‍ഡ് ശക്തമായതായാണ് പിഎംഐ സര്‍വെ കാണിച്ചു തരുന്നത്. വിദേശ വിപണികളില്‍ നിന്നുള്ള പുതിയ ഓഡറുകള്‍ ശക്തമായിട്ടുണ്ട്. കഴിഞ്ഞ എട്ട് മാസത്തിനുള്ളിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണിത്.

x Close

FIND US ON FACEBOOK