Don't miss

എംഫോണ്‍ വിപണിയില്‍; ആദ്യമെത്തിയത് മൂന്ന് മോഡലുകള്‍

By on February 25, 2017

ദുബായ്: കേരളത്തിൽ നിന്നുള്ള ഗ്ലോബൽ സ്മാർട്ട് ഫോൺ ബ്രാൻഡ് ആയ എംഫോണിന്റെ മൂന്ന് മോഡലുകള്‍ ദുബായിൽ പുറത്തിറക്കി. എംഫോണ്‍ 8, എംഫോണ്‍ 7പ്ലസ്, എംഫോണ്‍ 6 എന്നീ മോഡലുകളാണ് കമ്പനി വിപണിയിലെത്തിച്ചത്.

ആമസോണ്‍, ഫ്‌ളിപ്പ്കാര്‍ട്ട് എന്നീ ഓണ്‍ലൈന്‍ സൈറ്റുകള്‍ക്ക് പുറമെ ദുബായ്, ഷാര്‍ജ, സൗദി, ഒമാന്‍, കുവൈറ്റ്, ശ്രീലങ്ക, മലേഷ്യ, യുഎസ്എ, ആഫ്രിക്ക എന്നീ രാജ്യങ്ങളിലാണ് ആദ്യഘട്ടത്തില്‍ എംഫോണ്‍ ലഭ്യമാകുക. എംഫോണിന്റെ വെബ്‌സൈറ്റ് വഴിയും ഫോണുകള്‍ ലഭിക്കുമെന്ന് കമ്പനി വൃത്തങ്ങള്‍ അറിയിച്ചു.

വൈകാതെ ഇന്ത്യയിലും ഫോണ്‍ എത്തിക്കാനാണ് കമ്പനി അധികൃതരുടെ ശ്രമം. സ്മാര്‍ട് ഫോണിനു പുറമെ സ്മാര്‍ട് വാച്ച്, പവര്‍ ബാങ്ക്, ബ്ലൂടൂത്ത് ഹെഡ്‌സെറ്റ്, ടാബ്‌ലെറ്റ് തുടങ്ങിയവയും എംഫോണ്‍ പുറത്തിറക്കുന്നുണ്ട്.