Don't miss

എച്ച്ഡിഎഫ്‌സി ബാങ്കിന്റെ പ്രൈവറ്റ് ബാങ്കിംഗ് ഹെഡായി രാകേഷ് സിംഗ് നിയമിതനായി

By on February 14, 2018

രാകേഷ് സിംഗിനെ എച്ച്ഡിഎഫ്‌സി ബാങ്ക് പ്രൈവറ്റ് ബാങ്കിഗ് മേധാവിയായി നിയമിച്ചു. ബാങ്കിന്റെ നിക്ഷേപക ബാങ്കിംഗ്, മൂലധന വിപണി, ധനകാര്യ സ്ഥാപന ബിസിനസുകള്‍ എന്നിവയുടെ നേതൃസ്ഥാനത്ത് അദ്ദേഹം തുടരും.
എച്ച്എഡിഎഫ്‌സി ബാങ്കിന്റെ പ്രീമിയം വെല്‍ത്ത് മാനേജ്‌മെന്റ് സര്‍വീസാണ് പ്രൈവറ്റ് ബാങ്കിംഗ്. ഓരോ ചുവടിലും കര്‍ശനമായ ഗുണനിലവാര നിയന്ത്രണത്തോടെയുള്ള ഓരോ വ്യക്തിക്കും അനുയോജ്യമായ വിധത്തില്‍ ക്രമീകരിക്കാവുന്ന, ഗവേഷണത്തിന്റെ പിന്‍ബലമുള്ള പരിഹാരങ്ങളാണ് സേവനത്തിന്റെ മുഖ്യഘടകം. പ്രൈവറ്റ് ബാങ്കിംഗ് ഇടപാടുകാരുടെ ബാങ്കിംഗ് ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുള്ള ബാങ്കിന്റെ എക്‌സ്‌ക്ലൂസീവ് ഇംപീരിയ ബാങ്കിംഗ് പ്രോഗ്രാമും ഈ പ്രീമിയം സേവനത്തിലുള്‍പ്പെടുന്നു.
ഈ അവസരം തനിക്ക് നല്‍കിയതില്‍ അത്യധികം സന്തോഷമുണ്ടെന്ന് രാകേഷ് സിംഗ് പ്രതികരിച്ചു. നിലവിലുള്ള ഇടപാടുകാര്‍ക്ക് വേണ്ടി നിരന്തരമായി ആസ്തി നിര്‍മ്മാണ അവസരങ്ങള്‍ കണ്ടെത്തുകയും പ്രയോജനപ്പെടുത്തുന്നതിലും ബിസിനസിലേക്ക് പുതിയ ഇടപാടുകാരെ സ്വാഗതം ചെയ്യുന്നതിലുമായിരിക്കും പ്രാഥമിക ശ്രദ്ധ. അതുവഴി, കാര്യക്ഷമമായ സേവനം ലഭ്യമാക്കാനും ഇടപാടുകാരുടെ പ്രതീക്ഷകളെ മറികടക്കാനും രണ്ട്, മൂന്ന് നിര നഗരങ്ങളിലടക്കം ബിസിനസ് വളര്‍ച്ചയ്ക്കായി, കൂടുതല്‍ സമ്പന്നരായ ഇന്ത്യാക്കാരെ ലക്ഷ്യമിടാനും കഴിയുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഐഎംടി ഗാസിയാബാദിലെ പൂര്‍വ്വ വിദ്യാര്‍ഥിയായ സിംഗിന് ക്ലയന്റ് റിലേഷന്‍ഷിപ്പ്‌സ്, ഡെബ്റ്റ് ആന്‍ഡ് ഇക്വിറ്റി മൂലധന വിപണികള്‍, സ്ട്രക്‌ചേര്‍ഡ് ഫിനാന്‍സ്, ലെവറേജ്ഡ് ഫിനാന്‍സ്, ഡെബ്റ്റ് റീസ്ട്രക്ചറിംഗ്, പ്രൊപ്രൈറ്റി നിക്ഷേപങ്ങള്‍ എന്നിവ കൈകാര്യം ചെയ്യുന്നതില്‍ 25 വര്‍ഷത്തിലധികം പ്രവൃത്തി പരിചയമുണ്ട്. എച്ച്ഡിഎഫ്‌സി ബാങ്കില്‍ ജോയിന്‍ ചെയ്യുന്നതിന് മുന്‍പ് റോത്ത്‌സ് ചൈല്‍ഡില്‍ മാനേജിംഗ് ഡയറക്ടറും ഫിനാന്‍സിംഗ് അഡൈ്വസറി കോ-ഹെഡുമായിരുന്നു. നേരത്തേ, മോര്‍ഗന്‍ സ്റ്റാന്‍ലി, ഡിഎസ്പി മെറില്‍ ലിഞ്ച്, സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ് ബാങ്ക്, അചദ ബാങ്ക് തുടങ്ങിയ സ്ഥാപനങ്ങളിലും പ്രവര്‍ത്തിച്ചിരുന്നു.
2017 ഡിസംബര്‍ 31 വരെയുള്ള കണക്ക് പ്രകാരം ഇന്ത്യയിലെയും വിദേശത്തെയും 16,000 ത്തിലധികം കുടുംബങ്ങളുടെയായി 93,000 ത്തിലധികം കോടി രൂപയുടെ ആസ്തികളാണ് പ്രൈവറ്റ് ബാങ്കിംഗ് ബിസിനസില്‍ മാര്‍ഗനിര്‍ദേശത്തിനായി സൂക്ഷിച്ചിട്ടുള്ളത്.
ഈ ചുമതല വഹിക്കുന്ന സിംഗ് ഗ്ലോബല്‍ കണ്‍സ്യൂമര്‍ ബിസിനസ്, പ്രൈവറ്റ് ബാങ്കിംഗ് ആന്‍ഡ്, ഡിസ്ട്രിബ്യൂഷന്‍, ഡയറക്ട് ആന്‍ഡ് ഡിജിറ്റല്‍ ആന്‍ഡ് റീട്ടെയ്ല്‍ ലയിബിലിറ്റീസ്, എച്ച്ഡിഎഫ്‌സി ബാങ്ക് കണ്‍ട്രി ഹെഡ് അഭയ് അയ്മയ്ക്ക് റിപ്പോര്‍ട്ട് ചെയ്യും.
രാകേഷ് നിയന്ത്രണം ഏറ്റെടുക്കുന്നതില്‍ അത്യധികം സന്തോഷമുണ്ടെന്നും അദ്ദേഹത്തിന്റെ അനുഭവ സമ്പത്തും നിക്ഷേപക ബാങ്കിംഗ്, മൂലധന വിപണികള്‍, എന്നിവയിലുള്ള ബന്ധങ്ങളുടെ ശൃംഖല അതോടൊപ്പം ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെക്കുറിച്ചും മൂലധന വിപണികളെക്കുറിച്ചുമുള്ള അദ്ദേഹത്തിന്റെ അറിവും കൂടി ചേര്‍ന്ന് പ്രൈവറ്റ് ബാങ്കിംഗ് ബിസിനസിനെ ശക്തിപ്പെടുത്തുമെന്നും അയ്മ പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *

Enable Google Transliteration.(To type in English, press Ctrl+g)