എജ്യൂടെക് മേഖലയിൽ വീണ്ടും മലയാളി സ്റ്റാർട്ടപ് തരംഗം; ട്യൂഷൻ വിദ്യാഭ്യാസരംഗത്തെ നൂതന സാങ്കേതിക ഉത്പന്നവുമായി കൊച്ചിയുടെ സ്വന്തം ട്യൂട്ടർമൈൻ.കോം

By on April 13, 2018

എജ്യുക്കേഷൻ ടെക്‌നോളജി രംഗത്ത് ആഗോളതലത്തിൽ തന്നെ ശ്രദ്ധാകേന്ദ്രമായി മാറിയ ബൈജൂസ്‌ ലേണിങ് ആപ്പിന് ശേഷം വീണ്ടുമൊരു മലയാളി സ്റ്റാർട്ടപ് വിജയഗാഥ. കൊച്ചിയിൽ നിന്നുള്ള ട്യൂട്ടർമൈൻ.കോം (tutormine.com) എന്ന ലൈവ്-ഇന്ററാക്ടീവ്-ഓൺലൈൻ ട്യൂഷൻ പ്ലാറ്റ്‌ഫോമാണ് ട്യൂഷൻ വിദ്യാഭ്യാസത്തിന്റെ സ്വാഭാവികമായ പരിമിതികളെ സാങ്കേതിക വിദ്യയുടെ സഹായത്തോടെ മറികടക്കുന്ന നൂതന ഉത്പന്നവുമായി വിപണിയിലെത്തിയിരിക്കുന്നത്.

ഓരോ വിദ്യാർത്ഥിയുടെയും വിവിധവിഷയങ്ങളിലെ കഴിവും കഴിവുകേടും തിരിച്ചറിഞ്ഞ് മികച്ച അധ്യാപകർ അതാത് വിഷയങ്ങളിൽ വ്യക്താധിഷ്ഠിതമായ രീതിയിൽ ക്ളാസുകൾ നൽകുന്നു എന്നതാണ് ട്യൂട്ടർമൈൻ.കോമിന്റെ പ്രത്യേകത. ഓരോ വിദ്യാർത്ഥിക്കും അതാത് വിഷയങ്ങൾക്ക് ആവശ്യമായ അധ്യാപകരുടെ ശ്രദ്ധ, വിദ്യാർത്ഥിയുടെ സുരക്ഷിതത്വം, വിദ്യാർത്ഥിയുടെയും അധ്യാപകന്റെയും സമയലാഭം, കുറഞ്ഞ ചെലവ്, പാഠഭാഗങ്ങൾ പഠിക്കുന്നതിൽ ഫ്ലെക്സിബിലിറ്റി എന്നീ ഘടകങ്ങളാണ് ഈ പ്ലാറ്റ്ഫോമിന്റെ സവിശേഷതയെന്ന് പറയുന്നു ട്യൂട്ടർമൈൻ.കോം സിഇഒ കൂടിയായ രാംമോഹൻ നായർ.

‘മേല്പറഞ്ഞ ഓരോ ഘടകങ്ങളും ഇന്നത്തെ ട്യൂഷൻ വിദ്യാഭ്യാസ മേഖല അഭിമുഖീകരിക്കുന്ന പ്രധാന വെല്ലുവിളികളാണ്. ഇവയ്‌ക്കെല്ലാം തൃപ്തികരമായ ഉത്തരം നൽകാൻ കഴിയുന്ന ഉല്പന്നമാകും ട്യൂഷൻ വിദ്യാഭ്യാസരംഗത്ത് ഇനി വരുന്ന ബിഗ്ഹിറ്റ്. ടെക്‌നോളജിയുടെ സഹായത്തോടെ ഈ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ഞങ്ങൾ നടത്തിയ പരിശ്രമത്തിന്റെ ഫലമാണ് ട്യൂട്ടർമൈൻ.കോം’ രാംമോഹൻ പറഞ്ഞു.

യഥാർത്ഥ ക്ലാസ് റൂമിനെക്കാൾ ഫലപ്രദമായി ഒരു വിദ്യാർത്ഥിക്ക് അദ്ധ്യാപകനുമായി സംവദിക്കാൻ കഴിയുന്ന ലൈവ് ഓൺലൈൻ ക്ലാസ് ആണ് ട്യൂട്ടർമൈൻ.കോമിന്റെ അടിസ്ഥാനം. ഓരോ വിഷയങ്ങൾക്കും ലഭ്യമായ മികച്ച അധ്യാപകരുടെ നിര തന്നെയുണ്ട് ട്യൂട്ടർമൈൻ.കോമിന്റെ ഡാറ്റാബേസിൽ. അധ്യാപകനെ തിരഞ്ഞെടുക്കുന്നതും വിദ്യാർത്ഥി തന്നെയാണ്. വീടിന്റെ സുരക്ഷിതത്വത്തിൽ സമയലഭ്യത അനുസരിച്ച് പഠനം ആയാസരഹിതമായി ക്രമപ്പെടുത്താൻ കഴിയുന്നു.

സാധാരണ ട്യൂഷൻ സമ്പ്രദായത്തിൽ വിദ്യാർത്ഥിക്കും അധ്യാപകനും ക്ലാസ്‌റൂമിലേക്ക് നേരിട്ട് എത്തണമെന്നതും വെല്ലുവിളിയാണ്. നഗരപ്രദേശങ്ങളിൽ ഉൾപ്പെടെ ട്രാഫിക് തിരക്ക് രൂക്ഷമായ സമയങ്ങളിലാണ് മിക്കപ്പോഴും ട്യൂഷൻ ക്ളാസുകൾ നടക്കുന്നതും.

കൊച്ചി ഉൾപ്പെടെയുള്ള പ്രധാന നഗരങ്ങളിലും പട്ടണപ്രദേശങ്ങളിലുമാണ് ആദ്യഘട്ടത്തിൽ ട്യൂട്ടർമൈൻ.കോം ആപ്ലിക്കേഷന് ആവശ്യക്കാർ കൂടുതലുള്ളതെന്ന് രാംമോഹൻ പറയുന്നു. ‘ഉപഭോക്താക്കളായ വിദ്യാർത്ഥികളിൽ നിന്നും അവരുടെ മാതാപിതാക്കളിൽനിന്നും ഉത്പന്നത്തെ സംബന്ധിച്ച് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. കുറഞ്ഞ തുകയ്ക്കുള്ള പ്രീപെയ്ഡ് പാക്കേജിനാണ് ആദ്യ ഘട്ടത്തിൽ ആവശ്യക്കാർകൂടുതൽ’.

കേരളവിപണിയിൽ ചുവടുറപ്പിച്ച ശേഷം മറ്റ് സംസ്ഥാനങ്ങളിലേക്കും പ്രവർത്തനം വ്യാപിപ്പിക്കാനാണ് പദ്ധതി. ആദ്യഘട്ടത്തിൽ വിപണിയിൽ നിന്നുള്ള മികച്ച പ്രതികരണത്തെത്തുടർന്ന് പ്രവർത്തനം വിപുലീകരിക്കാനുള്ള ഒരുക്കത്തിലാണ് ട്യൂട്ടർമൈൻ.കോം ടീം.

Leave a Reply

Your email address will not be published. Required fields are marked *

Enable Google Transliteration.(To type in English, press Ctrl+g)

Follow Us