Don't miss

എന്‍പിഎസ് വരിക്കാ‍‍ര്‍ക്ക് ബാങ്ക് അക്കൗണ്ട്, മൊബൈല്‍ നമ്പറുകൾ നി‍‍‍ര്‍ബന്ധമാക്കി

By on April 21, 2018

ന്യൂഏജ് ന്യൂസ്

നാഷനല്‍ പെന്‍ഷന്‍ സ്കീമിലെ (എന്‍പിഎസ്) അംഗങ്ങള്‍ ബാങ്ക് അക്കൗണ്ട് വിവരങ്ങളും മൊബൈല്‍ നമ്പറും നിര്‍ബന്ധമായും നല്‍കണമെന്നു പെന്‍ഷന്‍ ഫണ്ട് നിയന്ത്രണ ഏജന്‍സി (പിഎഫ്‌ആര്‍ഡിഎ). എന്‍പിഎസിന്റെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി പിഎഫ്‌ആര്‍ഡിഎ മുൻപും നടപടിക്രമങ്ങളിൽ ചില മാറ്റങ്ങള്‍ വരുത്തിയിരുന്നു.

പുതുതായി വരിക്കാരാകുന്നവര്‍ക്ക് കോമണ്‍ സബ്സ്ക്രൈബര്‍ രജിസ്ട്രേഷന്‍ ഫോമില്‍ (സിഎസ്‌ആര്‍എഫ്) ബാങ്ക് അക്കൗണ്ട് വിവരങ്ങളും മൊബൈല്‍ നമ്പറും നല്‍കാനുള്ള സൗകര്യം ഉൾപ്പെടുത്തിയിട്ടുണ്ട്..

ബാങ്ക് അക്കൌണ്ട് വിശദാംശങ്ങളും മൊബൈല്‍ നമ്പറും ആവശ്യപ്പെടുന്നത് വരിക്കാരെ സഹായിക്കാനാണെന്നും എന്‍പിഎസ് കാലാവധി പൂ‍ര്‍ത്തിയാകുമ്പോൾ പണം പിന്‍വലിക്കലും മറ്റും എളുപ്പമാക്കുന്നതിന് വേണ്ടിയാണിതെന്നും അധികൃതര്‍ വ്യക്തമാക്കി.

നിലവിലുള്ള ഉപഭോക്താക്കള്‍ക്ക് www.cra-nsdl.com അല്ലെങ്കില്‍ https://enps.karvy.com/Login/Login എന്നീ സൈറ്റുകള്‍ വഴി ലോ​ഗിന്‍ ചെയ്ത് അക്കൗണ്ട് നമ്പറും മൊബൈല്‍ നമ്പറും ഓണ്‍ലൈനായി ചേ‍‍ര്‍ക്കാവുന്നതാണ്. ഈ വിവരങ്ങള്‍ നിര്‍ബന്ധമായും ശരിയായി പൂരിപ്പിച്ച്‌ സമ‍ര്‍പ്പിക്കണമെന്നും പെന്‍ഷന്‍ ഫണ്ട് നിയന്ത്രണ ഏജന്‍സി വ്യക്തമാക്കി.

Follow Us