Don't miss

എഫ്‌ഡിഐ നയത്തിന്റെ പുതിയ പതിപ്പ്‌ മാര്‍ച്ച്‌ 31 ന്‌ പുറത്തിറക്കും

By on January 7, 2014

ന്യൂഡല്‍ഹി: എഫ്‌ഡിഐ നയത്തിന്റെ പുതിയ പതിപ്പ്‌ മാര്‍ച്ച്‌ 31 ന്‌ പുറത്തിറക്കാന്‍ ഇന്‍ഡസ്‌ട്രിയല്‍ പോളിസി & പ്രൊമേഷന്‍ ഡിപ്പാര്‍ട്‌മെന്റ്‌ പദ്ധതിയിടുന്നു. കഴിഞ്ഞ വര്‍ഷങ്ങളായി വരുത്തിയ മാറ്റങ്ങള്‍ ഉള്‍പ്പെടുത്തി കൊണ്ടുള്ള ഏകീകരിച്ച എഫ്‌ഡിഐ നയം ആയിരിക്കും പുറത്തിറക്കുക.
�� ഏകീകൃത എഫ്‌ഡിഐ നയത്തിന്റെ പുതിയ പതിപ്പ്‌ മാര്‍ച്ച്‌ 31 ന്‌ പുറത്തിറക്കാനാണ്‌ തീരുമാനിച്ചരിക്കുന്നത്‌ മെയ്‌ 1 മുതല്‍ പ്രാബല്യത്തില്‍ വരും�ഡിപാര്‍ട്‌മെന്റ്‌ ഓഫ്‌ ഇന്‍ഡസ്‌ട്രിയല്‍ പോളിസി ആന്‍ഡ്‌ പ്രൊമോഷന്‍ (ഡിഐപിപി) പറഞ്ഞു. എഫ്‌ഡിഐ നയത്തിന്റെ ആറാമത്തെ പതിപ്പ്‌ 2013ഏപ്രിലിലാണ്‌ പുറത്തിറക്കിയത്‌.
ഇന്ത്യയുടെ നേരിട്ടുള്ള വിദേശ നയം സംബന്ധിച്ചുള്ള എല്ലാ വിവിരങ്ങളും നിക്ഷേപകര്‍ക്ക്‌ മനസ്സിലാക്കുന്നതിനായി വളരെ ലളിതമായ ഒരുമിച്ച്‌ ലഭ്യമാക്കുന്നതനായാണ്‌ പുതിയ പതിപ്പുകള്‍ പുറത്തിറക്കുന്നത്‌. അതല്ല എങ്കില്‍ ഇതനേക്കു�റിച്ചറിയാന്‍ ഇത്‌ സംബന്ധിച്ച്‌ വ്യവസായ വകുപ്പും ആബിഐയും പുറത്തു വിടുന്ന വിവിധ പത്രകുറിപ്പുകളും പരിശോധിക്കേണ്ടി വരും. എല്ലാ വര്‍ഷവും സര്‍ക്കാര്‍ നയങ്ങള്‍ പരിഷകരിക്കും. നയങ്ങള്‍ സംബന്ധിച്ചുള്ള പൊതുജനങ്ങളുടെ അഭിപ്രായം ഡിഐപിപി ജനുവരി 17 വരെ സ്വീകരിക്കും.