എയര്‍ടെല്‍ പേയ്‌മെന്റ് ബാങ്കിന് അഞ്ച് കോടി പിഴ

By on March 12, 2018

ഭാരതി എയര്‍ടെല്‍ ലിമിറ്റഡിന്റെ ഫിനാന്‍ഷ്യല്‍ സര്‍വീസായ എയര്‍ടെല്‍ പേയ്‌മെന്റ് ബാങ്കിന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അഞ്ച് കോടി രൂപയുടെ പിഴ ചുമത്തി. കെവൈസി മാനദണ്ഡങ്ങളും മറ്റ് മാര്‍ഗനിര്‍ദേശങ്ങളും ലംഘിച്ചതിനെ തുടര്‍ന്നാണ് പിഴ ചുമത്തിയത്. ഉപഭോക്താവിന്റെ സമ്മതമില്ലാതെ ബാങ്ക് ഉപഭോക്തൃ അക്കൌണ്ടുകള്‍ തുറന്നിട്ടുണ്ടെന്ന ആരോപണങ്ങളും പരാതികളും ഉയ!ര്‍ന്നിരുന്നു. ഇതിനെ തു!ടര്‍ന്ന് ആര്‍ബിഐ 2017 നവംബര്‍ 20 നും 22 നും ഇടയ്ക്ക് ബാങ്കില്‍ സന്ദര്‍ശനവും നടത്തി.
ഈ സന്ദര്‍ശന റിപ്പോര്‍ട്ട് അനുസരിച്ചാണ് ബാങ്ക് പ്രവര്‍ത്തന മാര്‍ഗ നിര്‍ദ്ദേശങ്ങളും കെവൈസി മാനദണ്ഡങ്ങളും പാലിച്ചിട്ടില്ലെന്ന് ആര്‍ബിഐ കണ്ടെത്തിയത്. ഇത് അനുസരിച്ച്, 2018 ജനുവരി 15ന് ആര്‍ബിഐ ബാങ്കിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി.എന്നാല്‍ ബാങ്കിന്റെ മറുപടി പരിശോധിച്ച ശേഷം മേല്‍പ്പറഞ്ഞ ആരോപണങ്ങള്‍ ശരിയാണെന്ന് കണ്ടെത്തുകയായിരുന്നു. അതിന് ശേഷമാണ് പിഴയായി അഞ്ച് കോടി രൂപ വിധിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Enable Google Transliteration.(To type in English, press Ctrl+g)

Follow Us