Don't miss

എല്‍പിജി ഉത്പാദനവും വിതരണവും വിപുലീകരിക്കാന്‍ സര്‍ക്കാര്‍ 30,000 കോടി നിക്ഷേപിക്കും

By on May 5, 2017

ന്യൂഡല്‍ഹി: അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ എല്‍പിജി ഉത്പാദനത്തിനവും വിതരണവും വിപുലീകരിക്കുന്നതിനായി 30,000 കോടി രൂപ നിക്ഷേപിക്കാന്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നു. പരമാവധി കണക്ഷനുകള്‍ ലഭ്യമാക്കി കൊണ്ട് പാചക വാതക ലഭ്യത വിപുലീകരിക്കാനും ശ്രമങ്ങള്‍ നടത്തും.കഴിഞ്ഞ സാമ്പത്തിക വര്‍ഷം അവസാനത്തോടെ രാജ്യത്ത് 3.45 കോടി എല്‍പിജി കണക്ഷനുകള്‍ ലഭ്യമാക്കി . പാവപ്പെട്ട സ്ത്രീകള്‍ക്ക് 2.2 കോടി സൗജന്യ കണക്ഷനുകള്‍ ലഭ്യമാക്കിയത് ഉള്‍പ്പടെയാണിത്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ 6 കോടിയോളം കണക്ഷനുകളാണ് ലഭ്യമാക്കിയിരിക്കുന്നത്.ദാരിദ്ര രേഖയ്ക്ക് താഴെ വരുന്ന സ്ത്രീകള്‍ക്ക് സൗജന്യ പാചക വാതക കണക്ഷന്‍ നല്‍കുന്ന പ്രധാന മന്ത്രി ഉജ്വല്‍ യോജന പദ്ധതിയാണ് എല്‍പിജി വിതരണം വിപുലീകരിക്കാന്‍ പ്രധാന കാരണം. 2016 മെയ് ഒന്നിനാണ് പദ്ധതി തുടങ്ങുന്നത്. മൂന്ന് വര്‍ഷത്തിനുള്ളില്‍ 5 കോടി കണക്ഷനുകള്‍ ലഭ്യമാക്കുക എന്നതാണ് ലക്ഷ്യം.

x Close

FIND US ON FACEBOOK