എസ്ബിഐയുടെ കര്‍ഷക സംഗമം നാളെ

By on June 6, 2017

മുംബൈ: ഖാരിഫ് സീസണ്‍ തുടങ്ങുന്നതിന് മുന്നോടിയായി രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കര്‍ഷക സംഗമം സംഘടിപ്പിക്കുന്നു. കര്‍ഷകരുടെ വായ്പ ആവശ്യങ്ങള്‍ അറിയുന്നതിനും വായ്പ ലഭ്യമാക്കുന്നതിനും വേണ്ടിയാണിത്. ജൂണ്‍ എട്ടിനാണ് കര്‍ഷക സംഗമം സംഘടിപ്പിക്കുന്നത്. ഇതിലേക്ക് പതിനായിരത്തിലേറെ കര്‍ഷകര്‍ എത്തിച്ചേരുമെന്നാണ് എസ്ബിഐയുടെ പ്രതീക്ഷ.ജൂണ്‍ 8 ന് എസ്ബിഐയുടെ 15,500 ഓളം വരുന്ന ഗ്രാമീണ, അര്‍ധ-നഗര ശാഖകളിലായാണ് കര്‍ഷക സംഗമം നടക്കുന്നത് . ഇതോടനുബന്ധിച്ച് കര്‍ഷകരില്‍ നിന്നും പുതിയ വായ്പകള്‍ക്കുള്ള അപേക്ഷകളും വായ്പ പുതുക്കാനുള്ള അപേക്ഷകളും ഈ ശാഖകളില്‍ സ്വീകരിക്കും. നിലവിലുള്ള വായ്പകള്‍ വര്‍ധിപ്പിക്കാനുള്ള അവസരവും നല്‍കും. മൂന്ന് ലക്ഷം വരെയുള്ള വിള വായ്പയ്ക്ക് 4 ശതമാനം ആണ് ബാങ്ക് ലഭ്യമാക്കുന്ന പലിശ നിരക്ക്. കഴിഞ്ഞ വര്‍ഷം രാജ്യത്തെ കാര്‍ഷിക മേഖല 4.1 ശതമാനം വളര്‍ച്ച രേഖപെടുത്തിയിരുന്നു. വരും വര്‍ഷവും ഇത് തുടരുമെന്നാണ് പ്രതീക്ഷ. ഈ വര്‍ഷം മികച്ച കാലവര്‍ഷം പ്രതീക്ഷിക്കുന്നതിനാല്‍ വായ്പ ആവശ്യക്കാരുടെ എണ്ണം ഉയരുമെന്നാണ് ബാങ്കിന്റെ പ്രതീക്ഷ.

Follow Us