Don't miss

എസ്ബിഐ ചെലവ്കുറഞ്ഞ ഭവന വായ്പ നിരക്കില്‍ കുറവ് വരുത്തി

By on May 8, 2017

പുതിയ നിരക്കുകള്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍

മുംബൈ: ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐ ചെലവ് കുറഞ്ഞ ഭവനങ്ങളുടെ വായ്പ നിരക്കില്‍ 25 ബേസിസിസ് പോയിന്റിന്റെ കുറവ് വരുത്തി. പുതിയതായി വായ്പ എടുക്കുന്നവര്‍ക്ക് 8.35 ശതമാനത്തില്‍ വായ്പ ലഭ്യമാകും.സര്‍ക്കാരിന്റെ പുതിയ പദ്ധതി പ്രകാരം 30 ലക്ഷം രൂപയില്‍ താഴെ ചെലവ് വരുന്ന വീടുകളാണ് ചെലവ് കുറഞ്ഞ വീടുകളുടെ വിഭാഗത്തില്‍ ഉള്‍പ്പെടുന്നത്.ശമ്പളക്കാരാണെങ്കില്‍ സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും വായ്പ നിരക്കില്‍ 25 ബേസിസ് പോയിന്റിന്റെ വരെ ഇളവ് ലഭിക്കും. അല്ലാത്തവര്‍ക്ക് 20 ബേസിസ് പോയിന്റിന്റെ ഇളവായിരിക്കും ലഭിക്കുക. അതായത് 8.40 നിരക്കിലായിരിക്കും ഇവര്‍ക്ക് വായ്പ ലഭ്യമാകുക . ജൂലൈ 31 വരെ മാത്രമാണ് പലിശ ഇളവുകള്‍ ലഭ്യമാകുക. പിലിശ നിരക്കില്‍ 25 ബേസിസ് പോയിന്റിന്റെ കുറവ് വരുന്നതിലൂടെ ഇഎംഐയില്‍ 530 രൂപ വരെ മാസം ലാഭിക്കാന്‍ കഴിയുമെന്ന് എസ്ബിഐയുടെ ദേശീയ ബാങ്കിങ് എംഡി രജനീഷ് കുമാര്‍ പറഞ്ഞു.ഇന്ന് മുതല്‍ പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരും.2.23 ലക്ഷം കോടി രൂപയുടേതാണ് എസ്ബിഐയുടെ മൊത്തം ഭവന വായ്പ. 25-26 ശതമാനം വിപണി വിഹിതവുമായി ഈ വിഭാഗത്തില്‍ മുന്നിനിരയിലാണ് എസ്ബബിഐ.