Don't miss

എസ്ബിഐ ജനറല്‍ ഇന്‍ഷൂറന്‍സ് ഐപിഒ അടുത്ത വര്‍ഷം

By on June 19, 2017
sbi-1483532442

ന്യൂഡല്‍ഹി: ജനറല്‍ ഇന്‍ഷൂറന്‍സ് വിഭാഗത്തിന്റെ പ്രഥമ ഓഹരി വില്‍പന അടുത്ത വര്‍ഷം പരിഗണിച്ചേക്കുമെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചു. ഈ സാമ്പത്തിക വര്‍ഷം അത്തരത്തിലുള്ള ഒരു നീക്കവും ഉണ്ടാകില്ല എന്നും എസ്ബിഐ പറഞ്ഞു. എസ്ബിഐയുടെയും ഇന്‍ഷൂറന്‍സ് ഓസ്‌ട്രേലിയ ഗ്രൂപ്പിന്റെയും സംയുക്ത സംരംഭമാണ് എസ്ബിഐ ജനറല്‍ ഇന്‍ഷൂറന്‍സ്. എസ്ബിഐയുടെ കൈവശമാണ് സംയുക്ത സംരംഭത്തിന്റെ 74 ശതമാനം ഓഹരികളും. കഴിഞ്ഞ സാമ്പത്തിക വര്‍ഷം എസ്ബിഐ ഇന്‍ഷൂറന്‍സ് ലാഭം രേഖപെടുത്തിയിരുന്നു. ഒരു വര്‍ഷം കൂടി കാത്തിരുന്നതിന് ശേഷമെ ജനറല്‍ ഇന്‍ഷൂറന്‍സിന്റെ ഐപിഒ തുടങ്ങു എന്ന് എസ്ബിഐ അറിയിച്ചു.

എസ്ബിഐ ലൈഫ് ഇന്‍ഷൂറന്‍സ് ഏതാനം മാസങ്ങള്‍ക്കുള്ളില്‍ ഐപിഒ വിപണിയില്‍ എത്താന്‍ തയ്യാറെടുക്കുകയാണ്. എസ്ബിഐയും വിദേശ പങ്കാളികളായ കാര്‍ഡിഫും ചേര്‍ന്ന് 12 ശതമാനം ഓഹരികള്‍ ഐപിഒയില്‍ വിറ്റഴിക്കാനാണ് ലക്ഷ്യമിടുന്നത്. എസ്ബിഐ 8 ശതമാനം ഓഹരികള്‍ വിറ്റഴിക്കും. എസ്ബിഐ ലൈഫ് ഇന്‍ഷൂറന്‍സ് ഐപിഒക്ക് വേണ്ട രേഖകള്‍ ഉടന്‍ സമര്‍പ്പിക്കുമെന്ന് കമ്പനി അറിയിച്ചു.
പ്രവര്‍ത്തനം തുടങ്ങി ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം കഴിഞ്ഞ വര്‍ഷമാണ് എസ്ബിഐ ജനറല്‍ ഇന്‍ഷൂറന്‍സ് ലാഭത്തിലേക്ക് എത്തുന്നത്. മുന്‍ വര്‍ഷം 120 കോടി നഷ്ടം ഉണ്ടായ സ്ഥാനത്ത് കഴിഞ്ഞ വര്‍ഷം 153 കോടി ലാഭം നേടാന്‍ കമ്പനിയ്ക്ക് കഴിഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>

Enable Google Transliteration.(To type in English, press Ctrl+g)