എസ്ബിഐ സേവിങ്‌സ് അക്കൗണ്ടിലെ പലിശനിരക്കില്‍ മാറ്റം

By on July 31, 2017

മുംബൈ: എസ്ബിഐ സേവിങ്‌സ് ബാങ്ക് നിക്ഷേപങ്ങളുടെ പലിശ നിരക്ക് കുറച്ചു. ഒരു കോടി രൂപയോ അതില്‍ കുറവോ അക്കൗണ്ടിലുള്ളവര്‍ക്ക് 3.5 ശതമാനമായിരിക്കും പലിശ നിരക്ക്. മുൻപ് ഇത് നാല് ശതമാനമായിരുന്നു. അതേസമയം ഒരു കോടി രൂപയ്ക്കുമുകളില്‍ നിക്ഷേപമുള്ളവരുടെ പലിശ നിരക്ക് നാല് ശതമാനമായി തന്നെ തുടരും.എസ്ബിഐയുടെ 90 ശതമാനം സേവിങ്‌സ് അക്കൗണ്ടുകളിലും ഒരു കോടി രൂപയ്ക്ക് താഴെയാണ് ബാലന്‍സുള്ളത്. പലിശ നിരക്ക് കുറച്ചതോടെ എസ്ബിഐയുടെ ഓഹരി വില 4.7 ശതമാനമായി കുതിച്ചു.

Follow Us