എസ്.സി/എസ്ടി നിയമം ദുരുപയോഗം ചെയ്യുന്നത് തടയാന്‍ നിർദ്ദേശങ്ങളുമായി സുപ്രീം കോടതി; പരാതികളില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ അറസ്റ്റ് ഉടന്‍ പാടില്ല

By on March 20, 2018

ന്യുഡല്‍ഹി: പട്ടികജാതി, പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്കെതിരായ അതിക്രമം തടയുന്ന നിയമത്തിന്റെ ദുരുപയോഗം തടയാന്‍ സുപ്രീം കോടതി പുതിയ മാനദണ്ഡങ്ങൾ പുറത്തിറക്കി. എസ്.സി/എസ്.ടി വകുപ്പ് പ്രകാരം സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെ ലഭിക്കുന്ന പരാതികളില്‍ ഉടന്‍ അറസ്റ്റ് പാടില്ലെന്നുള്ളതാണ് സുപ്രീം കോടതിയുടെ നിർദ്ദേശങ്ങളിൽ പ്രധാനപ്പെട്ടത്..

ഇത്തരം പരാതികളില്‍ ഡി.വൈ.എസ്.പി റാങ്കില്‍ കുറയാത്ത ഓഫീസര്‍ പ്രാഥമിക അന്വേഷണം നടത്തിയ ശേഷമേ തുടർ നടപടി സ്വീകരിക്കാവൂ എന്ന് ജസ്റ്റീസ് ആദര്‍ശ് ഗോയല്‍, യു.യു ലളിത് എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി. അന്വേഷണത്തിനു ശേഷം പരാതി വ്യാജമല്ലെന്ന് ഉറപ്പാക്കിയ ശേഷമേ നടപടിയിലേക്ക് കടക്കാവൂ. പരാതികളില്‍ മുന്‍കൂര്‍ ജാമ്യം അനുവദിക്കുന്നതില്‍ അനിയന്ത്രിതമായ തടസ്സമില്ലെന്നും കോടതി വ്യക്തമാക്കി.

Follow Us