Don't miss

എ. കെ. ഫൈസൽ ഇന്റർനാഷണൽ പ്രൊമോട്ടേഴ്സ് അസോസിയേഷൻ ചെയർമാൻ

By on March 8, 2017
f

ദുബൈ: മിഡിൽ ഈസ്റ്റിലെ പ്രമുഖ സംരംഭക കൂട്ടായ്മയായ ഇന്റർനാഷണൽ പ്രൊമോട്ടേഴ്സ് അസോസിയേഷന്റെ (ഐ.പി.എ.) ചെയർമാനായി മലബാർ ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടറും കോസ്മോസ് സ്പോർട്സ് കോ ചെയർമാനുമായ എ. കെ. ഫൈസൽ തെരഞ്ഞെടുക്കപ്പെട്ടു. മധ്യപൂർവ്വേഷ്യ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ലോകത്തെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രമുഖ സംരംഭകരുടെ കൂട്ടായ്മയാണ് ഐ.പി.എ. ഇന്ത്യ, ജി.സി.സി. രാജ്യങ്ങൾ, യുഎസ്എ, യൂറോപ്പ്, ആഫ്രിക്ക എന്നിവിടങ്ങളിൽ നിന്നുള്ള നൂറുകണക്കിന് സംരംഭകർ ഐ.പി.എ. അംഗങ്ങളാണ്.

ഐ.പി.എ. ദുബൈയിൽ സംഘടിപ്പിച്ച ‘യൂഫോറിയ മീറ്റ് 2017′ വാണിജ്യ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് പുത്തൻ അനുഭവമായി. നൂതന സംരംഭക ആശയങ്ങൾ നേരായ ദിശയിൽ നടപ്പിലാക്കുന്നതും മെച്ചപ്പെട്ട വിനിമയ സംവിധാന സാധ്യതകൾ രൂപപ്പെടുത്തുന്നതും ലക്ഷ്യമിട്ട് സംഘടിപ്പിച്ച ‘യൂഫോറിയ മീറ്റ് 2017′ നൂറു കണക്കിന് സംരംഭകരുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായിരുന്നു.

സംരംഭകരുടെ സർവോന്മുഖമായ ഉന്നമനം ഉറപ്പ് വരുത്തുന്നതിനും അവരിൽ സാമൂഹിക ഉത്തരവാദിത്ത ബോധം വളർത്തുന്നതിനുമാണ് ഇന്റർനാഷണൽ പ്രൊമോട്ടേഴ്സ് അസോസിയേഷൻ മുൻഗണന നൽകുകയെന്ന് ചടങ്ങിൽ ചെയർമാൻ എ. കെ. ഫൈസൽ വ്യക്തമാക്കി. യുഎഇ പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പ്രഖ്യാപിച്ച ജീവകാരുണ്യ പ്രവർത്തനങ്ങളിൽ അസോസിയേഷൻ പങ്കാളികളാകും. ചടങ്ങിൽ ഇന്റർനാഷണൽ പ്രൊമോട്ടേഴ്സ് അസോസിയേഷൻ വെബ്‌സൈറ്റിന്റെ ഉദ്ഘാടനം എ.കെ. ഫൈസലും ലോഗോ പ്രകാശനം ഷാഫി നെച്ചിക്കാട്ടിലും നിർവഹിച്ചു.

ഇന്റർനാഷണൽ പ്രൊമോട്ടേഴ്സ് അസോസിയേഷൻ ഭാരവാഹികൾ ചെയർമാൻ എ.കെ. ഫൈസലിനൊപ്പം

ഇന്റർനാഷണൽ പ്രൊമോട്ടേഴ്സ് അസോസിയേഷൻ ഭാരവാഹികൾ ചെയർമാൻ എ.കെ. ഫൈസലിനൊപ്പം

ഭാരവാഹികൾ: എ. കെ. ഫൈസൽ (ചെയർമാൻ), കെ.പി. സഹീർ (സ്ട്രാറ്റജിക് ഡയറക്ടർ), ജോജോ സി.കാഞ്ഞിരക്കാടൻ (ജന. കൺവീനർ), യൂനുസ് തണൽ (അസി. ജന. കൺവീനർ), സി.കെ. മുഹമ്മദ് ഷാഫി (ട്രഷറർ), നെല്ലറ ഷംസുദ്ദീൻ (വൈസ് ചെയർമാൻ), ഹാരിസ് കാട്ടകത്ത് (വൈസ് ചെയർമാൻ), റിയാസ് കിൽറ്റൻ (നിയമോപദേശകൻ), ബഷീർ തിക്കോടി (പബ്ലിക് റിലേഷൻ), അസീസ് മണമ്മൽ (മീഡിയ കൺവീനർ), ജമാൽ കൈരളി (അസി. മീഡിയ കൺവീനർ).