ഏപ്രില്‍ മുതല്‍ കാര്‍ വില നാലു ശതമാനം വര്‍ധിപ്പിക്കുമെന്ന് ഔഡി ഇന്ത്യ

By on March 19, 2018

ഇന്ത്യയില്‍ ഏപ്രില്‍ ഒന്നു മുതല്‍ ഔഡി കാറുകളുടെ വില കൂടും. 4 ശതമാനം വരെയാണ് വിവിധ മോഡലുകളുടെ വില ഉയരുക. മോഡലുകളെ അടിസ്ഥാനപ്പെടുത്തി ഒരു ലക്ഷം രൂപ മുതല്‍ ഒമ്പതു ലക്ഷം രൂപ വരെ ഔഡി കാറുകളുടെ വില കൂടും.

കേന്ദ്ര ബജറ്റില്‍ ഇറക്കുമതി ചെയ്ത കാറുകളുടെ തീരുവ പത്തു ശതമാനത്തില്‍ നിന്നും പതിനഞ്ചു ശതമാനമായി വര്‍ധിപ്പിച്ചതാണ് ഔഡിയുടെ തീരുമാനത്തിന് പിന്നില്‍. കേന്ദ്ര നടപടിയുടെ പശ്ചാത്തലത്തില്‍ മാര്‍ച്ച് മുതല്‍ സ്‌കോഡയും കാറുകളുടെ വില കൂട്ടിയിരുന്നു.

Follow Us