Don't miss

ഐഡിയ വൊഡാഫോണ്‍ കൂട്ടുകെട്ടില്‍ വില കുറഞ്ഞ ഫോണ്‍ എത്തുന്നു

By on July 31, 2017

ഐഡിയ വൊഡാഫോണ്‍ കൂട്ടുകെട്ടില്‍ വില കുറഞ്ഞ ഫോണ്‍ എത്തുന്നു. റിലയന്‍സ് ജിയോയുടെ വെല്ലുവിളി നേരിടാന്‍ ഐഡിയയും വൊഡാഫോണും ചേര്‍ന്ന് 4ജി ഫോണ്‍ പുറത്തിറക്കുന്നത്. 1,500 രൂപയാണ് ജിയോ ഫോണിന് റിലയന്‍സ് ഈടാക്കുന്നതെങ്കില്‍ 2,500 രൂപയായിരിക്കും ഐഡിയയും-വൊഡാഫോണും സംയുക്തമായി നല്‍കുന്ന ഫോണിന്റെ വിലയെന്നാണ് സൂചന. ഫോണിലെ ഫീച്ചറുകളെ കുറിച്ചുള്ള വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല.

ജിയോ ഫോണില്‍ നിന്ന് വ്യത്യസ്തമായി സ്മാര്‍ട് ഫോണ്‍ അവതരിപ്പിക്കാനാണ് നീക്കം. ഫോണ്‍ നിര്‍മാതാക്കളുമായി ഇതിനുള്ള ചര്‍ച്ചകള്‍ തുടങ്ങിക്കഴിഞ്ഞു. ഇരട്ട സിം സൗകര്യവും വാട്‌സ്ആപ്പും ഫോണിലുണ്ടാകുമെന്നാണ് പ്രതീക്ഷ. ജിയോയ്ക്ക് സമാനമായി വോയിസ് കോളുകളും സൗജന്യമായിരിക്കും. 2.4 ഇഞ്ച് ഡിസ്‌പ്ലേയുള്ള ജിയോ ഫോണില്‍, 22 ഭാഷകള്‍, ക്യാമറ, ജിയോ ആപ്പുകള്‍ എന്നീ സൗകര്യങ്ങള്‍ മാത്രമാണുള്ളത്. എന്നാല്‍ ഐഡിയ-വൊഡാഫോണ്‍ സ്മാര്‍ട്‌ഫോണിന്റെ സ്‌ക്രീന്‍ വലിപ്പം നാലിഞ്ചെങ്കിലുമാകുമെന്നാണ് വിലയിരുത്തല്‍.