Don't miss

ഐപിഒ പദ്ധതിയുമായി ലക്ഷ്യ

By on May 17, 2017

ന്യൂഡല്‍ഹി: അഡ്വര്‍ടൈസിങ് സ്ഥാപനമായ ലക്ഷ്യ പ്രഥമ ഓഹരി വില്‍പ്പന ലക്ഷ്യമിടുന്നു. ഐപിഒ വഴി 350 കോടി മുതല്‍ 450 കോടി രൂപ വരെ സമാഹരിക്കാനാണ് കമ്പനിയുടെ പദ്ധതി. വിപുലീകരണത്തിനായാണ് കമ്പനി ധനസമാഹരണം നടത്തുന്നത്. കമ്പിയില്‍ നിലവിലുള്ള പ്രൈവറ്റ് ഇക്വിറ്റി നിക്ഷേപകരില്‍ നിന്നുള്ള ഓഹരികള്‍ ഐപിഒയിലൂടെ വിറ്റഴിക്കും. ഇതിന് പുറമെ പുതിയ ഓഹരികളുടെ വില്‍പനയിലൂടെയും ധനസമാഹരണം നടത്തും. വാര്‍ബര്‍ഗ് പിന്‍കസ്, യുടിഐ വെഞ്ചേഴ്‌സ്, അസെന്റ് ക്യാപിറ്റല്‍ തുടങ്ങിയവരാണ് കമ്പനിയുടെ നിക്ഷേപകര്‍. ഐഡിഎഫ്‌സി ബാങ്കിന്റെ ഒരു ശാഖയും മറ്റ് ആഭ്യന്തര മെര്‍ച്ചന്റ് ബാങ്കര്‍മാരും പബ്ലിക് ഓഫറിന് വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കും.