Don't miss

ഐപിഒ ലക്ഷ്യമിട്ട് ബാര്‍ബിക്യു നേഷന്‍

By on May 12, 2017
bqi_logo

മുംബൈ: പ്രമുഖ റസ്റ്റൊറന്റ് ശൃംഖലയായ ബാര്‍ബിക്യു നേഷന്‍ ഹോപിറ്റാലിറ്റി പ്രഥമ ഓഹരി വില്‍പ്പന ലക്ഷ്യമിടുന്നു. ബാര്‍ബിക്യു നേഷന്‍ ഈ വര്‍ഷം ഐപിഒ വിപണിയില്‍ എത്തിയേക്കുമെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങള്‍ നല്‍കുന്ന സൂചന. 20,00 കോടിരൂപയാണ് കമ്പനിയുടെ മൂല്യം.ഇന്‍ഡോര്‍ ആസ്ഥാനമായുള്ള ബിഎസ്ഇ ലിസ്റ്റഡ് കമ്പനിയായ സയാജി ഹോട്ടല്‍സിന്റെ പൂര്‍ണ ഉടമസ്ഥതയിലുള്ള ഉപകമ്പനിയായ സയാജി ഹൗസ്‌കീപ്പിങ് സര്‍വീസസിന് ഓഹരി പങ്കാളിത്തമുള്ള സ്ഥാപനമാണ് ബാര്‍ബിക്യു നേഷന്‍. ബാര്‍ബിക്യു നേഷന്റെ 47.4 ശതമാനം ഓഹരികള്‍ സയാജി ഹൗസ് കീപ്പിങിന്റെ കൈവശമാണ്. ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിഎക്‌സ് പാര്‍ട്‌ണേഴ്‌സിന്റെ കൈവശമാണ് കമ്പനിയുടെ ശേഷിക്കുന്ന ഓഹരികള്‍.ഇഷ്യുവിന്റെ മെര്‍ച്ചന്റ് ബാങ്കര്‍മാരായി എഡല്‍വിസ്സ് സെക്യൂരിറ്റീസിനെയും ഐഐഎഫ് എലിനെയും കമ്പനി നിയമിച്ചു. അമേരിക്കന്‍ ബര്‍ഗര്‍ ശൃംഖലയായ ജോണി റോക്കറ്റസിന്റെ ഇന്ത്യയിലെ ഫ്രാഞ്ചൈസി അകാശവും ബാര്‍ബിക്യു നേഷന്‍ നേടിയിട്ടുണ്ട്. ബാര്‍ബിക്യു നേഷന് ഇന്ത്യയില്‍ 80 റസ്റ്റോറന്റുകളാണ് ഉള്ളത്. വിദേശത്ത് ഒന്നും.